Top

നിയമസഭയില്‍ ഉമാ തോമസിന്റെ ആദ്യ ചോദ്യം നടിയെ ആക്രമിച്ച കേസില്‍; ഹാഷ് വാല്യൂ മാറിയത് ഉള്‍പ്പെടെ ചോദ്യത്തില്‍

26 Jun 2022 6:25 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിയമസഭയില്‍ ഉമാ തോമസിന്റെ ആദ്യ ചോദ്യം നടിയെ ആക്രമിച്ച കേസില്‍; ഹാഷ് വാല്യൂ മാറിയത് ഉള്‍പ്പെടെ ചോദ്യത്തില്‍
X

തിരുവനന്തപുരം: തൃക്കാക്കരയില്‍ നിന്നും ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭയില്‍ എത്തിയ ഉമാ തോമസ് എംഎല്‍എയുടെ ആദ്യ ചോദ്യം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്. തിങ്കളാഴ്ച സഭ സമ്മേളിക്കുമ്പോള്‍ ഉന്നയിക്കാന്‍ സ്പീക്കറുടെ അനുമതിക്കായി സമര്‍പ്പിച്ച ചോദ്യങ്ങളിലാണ് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ഗൗരവകരമായ ചോദ്യങ്ങള്‍ ഉള്ളത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ടതടക്കമുള്ളതാണ് ചോദ്യം.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെന്ന് ഫോറന്‍സിക് ലാബ് ജോയിന്റ് ഡയറക്ടര്‍ 2020 ജനുവരി 29ന് സര്‍ക്കാരിനെ അറിയിച്ചിരുന്നോ? അറയിച്ചിരുന്നെങ്കില്‍ അതിന്മേല്‍ അന്വേഷണം നടത്താത്തതിന്റെ കാരണം വിശദമാക്കാമോ? കേസ് സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ഉമാ തോമസ് ഉന്നയിക്കുക.

കേസുമായി ബന്ധപ്പെട്ട് ഒരു നക്ഷത്ര ചിഹ്നമിടാത്ത ചോദ്യവും ഉമാ തോമസ് ഉന്നയിക്കും. കേസില്‍ പ്രതിയായ ദിലീപ് ഡിജിപിയെ വിളിക്കുകയും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്ന ആരോപണത്തില്‍ അന്വേഷണം നടന്നോയെന്നും അട്ടിമറി അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടിട്ടുണ്ടോയെന്നും ഉമാ തോമസ് ചോദ്യമുന്നയിക്കും. കേസുമായി ബന്ധപ്പെട്ട് കെ കെ രമ എംഎല്‍എയും ചോദ്യങ്ങള്‍ ഉന്നയിക്കും.

STORY HIGHLIGHTS: First question of Uma Thomas MLA in Legislative assembly in relation Actress attacked case

Next Story