Top

'ജനനന്മയ്ക്ക് വേണ്ടി വോട്ട് ചെയ്യണമെന്നാണ് ട്വന്റി 20 പറയുന്നത്'; ആംആദ്മി ആദ്യം കീഴ്‌പ്പെടുത്തിയത് കോണ്‍ഗ്രസിനെയെന്നും ഇപി ജയരാജന്‍

''ഒരു പാര്‍ട്ടിയോടും നിങ്ങളുടെ വോട്ട് ഞങ്ങള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെടില്ല. ഇതെന്താ കച്ചവടമാണോ. ഇത് രാഷ്ട്രീയമല്ലേ.''

22 May 2022 11:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജനനന്മയ്ക്ക് വേണ്ടി വോട്ട് ചെയ്യണമെന്നാണ് ട്വന്റി 20 പറയുന്നത്; ആംആദ്മി ആദ്യം കീഴ്‌പ്പെടുത്തിയത് കോണ്‍ഗ്രസിനെയെന്നും ഇപി ജയരാജന്‍
X

ജനനന്മയ്ക്ക് വേണ്ടിയും കുടുംബവാഴ്ചയ്‌ക്കെതിരെയും വോട്ട് ചെയ്യണമെന്നാണ് ട്വന്റി 20 ഊന്നി പറയുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ട്വന്റി 20യ്‌ക്കൊപ്പമുള്ള ആംആദ്മി ഡല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസിനെയും തകര്‍ത്താണ് അധികാരത്തില്‍ വന്നത്. കോണ്‍ഗ്രസിന്റെ അഴിമതിയും ദുര്‍ഭരണവും കണ്ട് സഹിക്കാന്‍ കഴിയാത്ത ജനതയാണ് ആംആദ്മി പാര്‍ട്ടിക്ക് പിന്നില്‍ അണിനിരന്ന് കോണ്‍ഗ്രസിനെ തോല്‍പിച്ചത്. ആ ആംആദ്മിയും ട്വന്റി 20യും ചേര്‍ന്നാണ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. അവര്‍ക്ക് രാഷ്ട്രീയകാര്യങ്ങള്‍ പറയാനുള്ള അവകാശമുണ്ടെന്നും ഇപി ജയരാജന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

ഇപി ജയരാജന്‍ പറഞ്ഞത്: ''ട്വന്റി 20-ആംആദ്മി സഖ്യത്തിന് അവരുടേതായ തീരുമാനമെടുക്കാനുള്ള അധികാരമുണ്ട്. അവര്‍ ചര്‍ച്ച ചെയ്ത് ഒരു തീരുമാനമെടുത്തു. ആ തീരുമാനം വോട്ട് ചെയ്യാന്‍ തന്നെയാണ്. ജനനന്മയ്ക്ക് വേണ്ടി വോട്ട് ചെയ്യണം, കുടുംബവാഴ്ചയ്‌ക്കെതിരെ വോട്ട് ചെയ്യണം, നാടിന്റെ ഭാവിയാണ് പ്രധാനപ്പെട്ടത് എന്ന കാര്യങ്ങള്‍ അവര്‍ ഊന്നി പറയുന്നുണ്ട്.''

''ആംആദ്മി ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ നിലംപരിശാക്കിയിട്ടാണ് അധികാരത്തില്‍ വന്നത്. അവര്‍ ആദ്യം പരാജയപ്പെടുത്തി കീഴ്‌പ്പെടുത്തിയത് കോണ്‍ഗ്രസിനെയാണ്. പഞ്ചാബിലെ കോണ്‍ഗ്രസിനെയും അവര്‍ തകര്‍ത്തു. കോണ്‍ഗ്രസിന്റെ അഴിമതിയും ദുര്‍ഭരണവും കണ്ട് സഹിക്കാന്‍ കഴിയാത്ത ജനതയാണ് ആംആദ്മി പാര്‍ട്ടിക്ക് പിന്നില്‍ അണിനിരന്ന് കോണ്‍ഗ്രസിനെ തോല്‍പിച്ചത്. ആ ആംആദ്മിയും ട്വന്റി 20യും ചേര്‍ന്നാണ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. അവര്‍ക്ക് രാഷ്ട്രീയകാര്യങ്ങള്‍ പറയാനുള്ള അവകാശമുണ്ട്.''

''അവര്‍ക്ക് അവരുടേതായ ചിന്തയും നിലപാടും ഉണ്ടാകാം. അത് അനുസരിച്ച് അവര്‍ നിലപാട് സ്വീകരിച്ചു. സംസാരിച്ചത് കൊണ്ട് മാത്രം ഒരു രാഷ്ട്രീയനയം രൂപീകരിക്കുന്ന നിലപാടാണ് അവര്‍ക്കെന്ന് എനിക്ക് തോന്നുന്നില്ല. ഒരു വോട്ടും ഒരാളുടെയും പോക്കറ്റില്‍ അല്ല. പക്ഷെ ഞങ്ങള്‍ക്ക് കാലം കഴിയുന്തോറും സ്വാധീനം വര്‍ധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കൂടുതല്‍ ശക്തിപ്രാപിച്ചു. ആ ശക്തിപ്പെടല്‍ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കും.''

''ഒരു പാര്‍ട്ടിയോടും നിങ്ങളുടെ വോട്ട് ഞങ്ങള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെടില്ല. ഇതെന്താ കച്ചവടമാണോ. ഇത് രാഷ്ട്രീയമല്ലേ. ഇതാണ് ഞാന്‍ പറഞ്ഞത്, ഒരാളുടെയും പോക്കറ്റില്‍ അല്ല ഒരു വോട്ടും. ജനങ്ങളാണ്, അവരാണ് വോട്ട് ചെയ്യേണ്ടത്. കേരളം വിദ്യാസമ്പന്നരുടെ നാടാണ്. പുതുതലമുറ പുതിയ കാലത്തെക്കുറിച്ച് ചിന്തിക്കുന്നവരാണ്. എല്‍ഡിഎഫ് 100 അടിച്ചിരിക്കും, ഉറപ്പാണ്.''

Next Story