Top

ദൃശ്യങ്ങള്‍ക്ക് വേണ്ടി വീണ്ടും ദിലീപ്, വിചാരണ കോടതിയില്‍ ഹര്‍ജി; 'ബൈജു പൗലോസിന്റെ പക്കല്‍ ദൃശ്യങ്ങളുണ്ട്'

14 Jan 2022 8:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദൃശ്യങ്ങള്‍ക്ക് വേണ്ടി വീണ്ടും ദിലീപ്, വിചാരണ കോടതിയില്‍ ഹര്‍ജി; ബൈജു പൗലോസിന്റെ പക്കല്‍ ദൃശ്യങ്ങളുണ്ട്
X

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ തേടി ദിലീപ് വീണ്ടും കോടതിയില്‍. നടി അക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കോടതിയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട് ദിലീപ് ഹര്‍ജി നല്‍കി. വിചാരണ കോടതിയില്‍ ദിലീപ് പുതിയ ഹര്‍ജി നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ ലക്ഷ്യമിട്ടാണ് പുതിയ ഹര്‍ജിയെന്നതും ശ്രദ്ധേയമാണ്.

അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ പക്കല്‍ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഉണ്ടെന്നാണ് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ നിലപാട്. ഇത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലില്‍ ചുമത്തിയ ഗൂഢാലോചന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഉച്ചക്ക് ഒന്നേമുക്കാലിനു പരിഗണിക്കും. ദിലീപിന്റെ മുന്‍കൂര്‍ജാമ്യത്തെ കോടതിയില്‍ ക്രൈം ബ്രാഞ്ച് എതിര്‍ക്കും.

അതിനിടെ, ദിലീപിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ശാസ്ത്രീയ പരിശോധന അവശ്യമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. ദിലീപുമായി ബന്ധപ്പെട്ട മൂന്ന് കേന്ദ്രങ്ങളിലായിരുന്നു വ്യാഴാഴ്ച പൊലീസ് പരിശോധന നടത്തിയത്. പരിശോധനയില്‍ 9 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. പിടിച്ചെടുത്തതില്‍ 4 ഫോണും. 2 പെന്‍ഡ്രൈവും ,2 ടാബും, 1 ഹാര്‍ഡ് ഡിസ്‌ക്കും ഉള്‍പ്പെടെയാണ് പിടിച്ചെടുത്തത് എന്നാണ് വിവരം.

Next Story

Popular Stories