'തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസ് വോട്ട് എന്തിന് ബിജെപിക്ക് മറിച്ചു?'; നേതാക്കള്‍ അന്വേഷണം നടത്തുമോയെന്ന് മന്ത്രി റിയാസ്
വോട്ട് മറിക്കുന്നതിന് നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുമോയെന്നും റിയാസ്
18 May 2022 11:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: തൃക്കാക്കര നിയമസഭ ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമണ്‍തോപ്പ് വാര്‍ഡിലുള്‍പ്പടെ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് മറിച്ചുകൊടുത്തതെന്തിനെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മുന്നണികൾ നേടിയ സീറ്റുനില ചൂണ്ടിക്കാട്ടിയാണ് റിയാസിന്റെ ആരോപണം.
"തൃക്കാക്കര നിയമസഭ ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമണ്‍തോപ്പ് വാര്‍ഡിലുള്‍പ്പെടെ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് മറിച്ചുകൊടുത്തുകൊണ്ട് ബിജെപിയെ വിജയിപ്പിച്ചു എന്ന് വോട്ട് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാണ്. കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കയ്യിലാണ് ഈ വോട്ട് കച്ചവടം. ഇതിനെതിരെ പ്രതിഷേധം കോണ്‍ഗ്രസില്‍ ഉയരുമെന്ന് ഉറപ്പ്. തൃക്കാക്കര തെരെഞ്ഞെടുപ്പിനോടടുപ്പിച്ച് തൊടുത്തുള്ള തുപ്പുണിത്തറയില്‍ കോണ്‍ഗ്രസ് വോട്ട് എന്തിന് ബിജെപിക്ക് മറിച്ചു?" - മുഹമ്മദ് റിയാസ് ചോദിച്ചു. വോട്ട് മറിക്കുന്നതിന് നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുമോയെന്നും റിയാസ് ആരാഞ്ഞു.
"42 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ 24 സീറ്റുകളിലും എല്‍ഡിഎഫ് വിജയിച്ചു. ഇന്ന് നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ 42 സീറ്റുകളില്‍ 24 സീറ്റുകളിലും എല്‍ഡിഎഫ് മിന്നും വിജയം കാഴ്ചവെച്ചു. 20 സീറ്റുകള്‍ ഉണ്ടായിരുന്ന എല്‍ഡിഎഫ് 24ലേക്ക് ഉയര്‍ന്നു. കോണ്‍ഗ്രസിന് കനത്ത ക്ഷീണമാണ് സംഭവിച്ചത്. 16 സീറ്റ് ആണ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. ഇത് 12 സീറ്റുകള്‍ ആയി കുറഞ്ഞു." മന്ത്രി ചൂണ്ടിക്കാട്ടി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ വിശ്വാസമര്‍പ്പിച്ച മുഴുവന്‍ വോട്ടര്‍മാര്‍ക്കും മന്ത്രി മുഹമ്മദ് റിയാസ് അഭിവാദ്യങ്ങൾ അർപ്പിച്ചു.
Story Highlights : 'Congress vote for BJP in Tripunithura?'; Minister Riyaz asked if the leaders would investigate