Top

മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു

15 Jan 2022 1:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു
X

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും പുലർച്ചെ 4.40 നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. ഭാര്യ കമലയും പേഴ്സണൽ അസിസ്റ്റന്റ് സുനീഷും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. അമേരിക്കയിലെ മയോ ക്ലിനിക്കിൽ വെച്ചാണ് മുഖ്യമന്ത്രിയുടെ ചികിത്സ. ഈ മാസം 29 വരെ ചികിത്സ തുടരും. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ പകരം ആർക്കും ചുമതല നൽകിയിട്ടില്ല. ക്യാബിനറ്റ് യോ​ഗത്തിലുൾപ്പെടെ മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. സർക്കാർ ചിലവിലാണ് യാത്ര.

യാത്ര പോവുന്ന വിവരം ഇന്നലെ മുഖ്യമന്ത്രി ​ഗവർണറെ വിളിച്ച് അറിയിച്ചിരുന്നു. വിദേശയാത്രയുടെയും ചികിത്സയുടെയും കാര്യങ്ങളും മുഖ്യമന്ത്രി ​ഗവർണറോട് വിശദീകരിച്ചു. 2018 ലും മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയിരുന്നു. അന്നും ഭരണ ചുമതല ആർക്കും നൽകിയിരുന്നില്ല. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് തുടർ ചികിത്സയ്ക്ക് മുഖ്യമന്ത്രി അമേരിക്കയിലെത്തുന്നത്.

Next Story

Popular Stories