Top

ലാലു പ്രസാദ് യാദവിനെതിരെ പുതിയ കേസ്; വീട്ടില്‍ സിബിഐ റെയ്ഡ്

20 May 2022 3:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലാലു പ്രസാദ് യാദവിനെതിരെ പുതിയ കേസ്; വീട്ടില്‍ സിബിഐ റെയ്ഡ്
X

ന്യൂഡല്‍ഹി: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐ. ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ നിയമനത്തിലെ ക്രമക്കേടുകള്‍ ആരോപിച്ചാണ് ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതിക്കേസ് ചുമത്തിയത്.

കാലിത്തീറ്റ കുംഭകോണ കേസില്‍ ജാമ്യം ലഭിച്ച് ഒരാഴ്ച്ച കഴിയുമ്പോഴാണ് പുതിയ നടപടി ലാലുപ്രസാദ് യാദവിന് പുറമേ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കേസിന് പിന്നാലെ ലാലുവിന്റെ വസതിയുള്‍പ്പെടെ 15 ഇടങ്ങളില്‍ സിബിഐ റെയ്ഡ് ആരംഭിച്ചു. 139 കോടിയുടെ കാലിത്തീറ്റ കുംഭകോണക്കേസില്‍ ഏപ്രില്‍ 22 നാണ് ലാലു പ്രസാദ് യാദവിന് ഝാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഡൊറന്‍ഡ ട്രഷറിയില്‍ നിന്നും 139.5 കോടി രൂപ നിയമവിരുദ്ധമായ രീതിയില്‍ പിന്‍വലിച്ചെന്നായിരുന്നു ലാലുവിനെതിരായ കേസ്.

കേസില്‍ കഴിഞ്ഞ ഫെബ്രുവരി 22ന് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി അഞ്ചുവര്‍ഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. കാലിത്തീറ്റ കുംഭകോണത്തില്‍ ലാലുവിനെതിരായ അഞ്ചാമത്തെയും അവസാനത്തേതുമായ കേസായിരുന്നു ഇത്.



CBI registers new corruption case against RJD leader Lalu Prasad Yadav

Next Story