Top

കെജ്രിവാളെത്തി; ട്വന്റി ട്വന്റി-എഎപി ജനസംഗമം നാളെ; തൃക്കാക്കരയിലെ നിലപാട് ഉറ്റുനോക്കി രാഷ്ട്രീയ കേരളം

നാളെ കിഴക്കമ്പലത്ത് വെച്ച് നടക്കുന്ന എഎപിയുടെ പൊതു സമ്മേളനത്തിൽ അദ്ദേഹം പ്രസം​ഗിക്കും.

14 May 2022 3:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെജ്രിവാളെത്തി; ട്വന്റി ട്വന്റി-എഎപി ജനസംഗമം നാളെ; തൃക്കാക്കരയിലെ നിലപാട് ഉറ്റുനോക്കി രാഷ്ട്രീയ കേരളം
X

തൃക്കാക്കര: തൃക്കാക്കരയിൽ വിവിധ പാർട്ടികളുടെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ കേരളത്തിൽ ബദൽ രാഷ്ട്രീയത്തിന്റെ സാധ്യത തേടി ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാൾ കൊച്ചിയിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അരവിന്ദ് കെജ്രിവാളിന് വൻ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. നാളെ കിഴക്കമ്പലത്ത് വെച്ച് നടക്കുന്ന എഎപി- ട്വന്റി ട്വന്റി പൊതു സമ്മേളനത്തിൽ അദ്ദേഹം പ്രസം​ഗിക്കും.

പുതിയ ബദലിനുളള കളമൊരുക്കലാണ് നാളത്തെ കിഴക്കമ്പലം പൊതുസമ്മേളനത്തിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്. അതേസമയം, തൃക്കാക്കരയിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് ആം ആദ്മി, ട്വന്റി 20 സഖ്യം നാളെ പ്രഖ്യാപിക്കാനിടയില്ലെന്നാണ് സൂചന. മുന്നണികൾക്ക് ഭീഷണി ഉയർത്തി എറണാകുളം ജില്ലയിൽ കരുത്ത് തെളിയിച്ച ട്വന്റി- 20യുമായാണ് കേരളത്തിൽ എഎപിയുടെ ആദ്യ സഹകരണം. ഇരുകക്ഷികളും സംയുക്ത സ്ഥാനാർത്ഥിയെ നിർത്തുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. പിന്നീട് തീരുമാനം പിൻവലിക്കുകയായിരുന്നു.

ഉപ തെരഞ്ഞെടുപ്പുകളേക്കാൾ നിയമസഭാ, ലോക് സഭാ തെരഞ്ഞെടുപ്പുകൾക്കാണ് പ്രാധാന്യം നൽകുന്നത്. അതിനാൽ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയുണ്ടാകില്ലെന്നാണ് ഇരു പാർട്ടികളും നേരത്തെ അറിയിച്ചിരുന്നത്.

STORY HIGHLIGHTS: Arvind Kejriwal Reached in Kerala Due to Thrikkakara by Election

Next Story

Popular Stories