വയനാട് മുണ്ടക്കൈ ദുരന്തം; നാല് കോടിയുടെ സഹായം പ്രഖ്യാപിച്ച് ഡോ ആസാദ് മൂപ്പൻ

കേരളം കണ്ടതിൽവെച്ച് ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലേത്. ഇതിനെ നേരിടാൻ സംസ്ഥാന സർക്കാറിന് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്യുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി

dot image

ദുബായ്: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന് ആശ്വാസമായി നാല് കോടിയുടെ സഹായം പ്രഖ്യാപിച്ച് ആസ്റ്റർ ഡി എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ. ഒന്നരക്കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 2.5 കോടി രൂപ പുനരധിവാസത്തിനുമാണ് നൽകുക. കേരളം കണ്ടതിൽവെച്ച് ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലേത്. ഇതിനെ നേരിടാൻ സംസ്ഥാന സർക്കാറിന് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്യുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.

ദുരന്തത്തിൽ ആസ്റ്റർ ആശുപത്രിയിലെ ജീവനക്കാരെ കാണാതായിട്ടുണ്ടെന്നും അവരെ സുരക്ഷിതമായി തിരികെകൊണ്ടുവരാൻ എല്ലാവിധ ശ്രമങ്ങളും തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ദുരന്തത്തിൽ അകപ്പെട്ട ജീവനക്കാർക്ക് എല്ലാ പിന്തുണയും ആസ്റ്റർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ദുരിതത്തിലായ ജീവനക്കാരുടെ കുടുംബങ്ങൾക്ക് അവശ്യ സാധനങ്ങൾ, ഫസ്റ്റ് എയ്ഡ് ഉൽപന്നങ്ങൾ, മെഡിക്കൽ സേവനങ്ങൾ എന്നിവയും എത്തിച്ചിട്ടുണ്ട്. പരിക്കേറ്റവരെ പരിചരിക്കാൻ ആസ്റ്റർ വളന്റിയർമാരുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

വയനാട് മുണ്ടക്കൈ ദുരന്തം, ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: കേരള മുസ്ലിംജമാഅത്ത്

വയനാട്ടിലെ ഡോ. മൂപ്പൻ മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ദുരന്തമുഖത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രംഗത്തുണ്ട്. സർക്കാർ ആശുപത്രികളുമായി സഹകരിച്ച് പരിക്കേറ്റവർക്കുവേണ്ടി ചികിത്സ നൽകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image