നിവേദനം കീറിക്കളഞ്ഞോ?; ആ പേപ്പറിൽ എഴുതിയിരുന്നത് എന്ത്?; വൈറൽ ദൃശ്യത്തിലെ സത്യാവസ്ഥ തുറന്നുപറഞ്ഞ് വി ഡി സതീശൻ

നിവേദനം കീറിക്കളഞ്ഞു എന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

നിവേദനം കീറിക്കളഞ്ഞോ?; ആ പേപ്പറിൽ എഴുതിയിരുന്നത് എന്ത്?; വൈറൽ ദൃശ്യത്തിലെ സത്യാവസ്ഥ തുറന്നുപറഞ്ഞ് വി ഡി സതീശൻ
dot image

കൊച്ചി: നിവേദനം കീറിക്കളഞ്ഞു എന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അത് നിവേദനമായിരുന്നില്ലെന്നാണ് സതീശൻ പറഞ്ഞത്. താൻ ഇടപെടേണ്ട ഒരു വിഷയമായിരുന്നു അതിൽ എഴുതിയിരുന്നതെന്നും സതീശൻ പറഞ്ഞു. താൻ മാത്രം കാണേണ്ട ഒന്നായതിനാലാണ് പേപ്പർ കീറിയത്. 25 വർഷമായി എംഎൽഎ ആയിരിക്കുന്ന താൻ നിവേദനം കീറിക്കളയുമോ എന്നും സതീശൻ ചോദിച്ചു. റിപ്പോർട്ടർ ടിവിയുടെ പ്രത്യേക തെരഞ്ഞെടുപ്പ് അഭിമുഖ പരിപാടിയായ 'നേരോ നേതാവേ'യിൽ എക്സിക്യൂട്ടീവ് എഡിറ്റർ സ്മൃതി പരുത്തിക്കാടുമായി സംസാരിക്കവെയായിരുന്നു സതീശന്റെ പ്രതികരണം.

എകെജി സെന്ററിൽ നിന്നാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ ഇറങ്ങുന്നത് എന്നും സതീശൻ ആരോപിച്ചു. താൻ ഒരു സ്ത്രീയുടെ കൈയിൽ നിന്ന് കഷ്ണം കടലാസ് വാങ്ങി, പിന്നാലെ അത് കീറിക്കളഞ്ഞുവെന്നാണ് ആരോപണം. ഒരു സ്ത്രീ തന്ന നിവേദനം എന്ന നിലയിലാണ് അത് പ്രചരിക്കുന്നത്. ആരെങ്കിലും ചെറിയ കടലാസിൽ നിവേദനം തരുമോ? അവർ ഒരു പരാതി എഴുതിത്തന്നതാണ്. താൻ അല്ലാതെ വേറെയാരും അത് കാണാൻ പാടില്ല. അതിനാൽ താൻ അത് കീറിക്കളഞ്ഞുവെന്നും സതീശൻ പറഞ്ഞു.

ഒരു പ്രായമായ സ്ത്രീയാണ് കുറിപ്പ് തന്നത് എന്നും അത് നിവേദനമായിരുന്നില്ലെന്നും സതീശൻ പറഞ്ഞു. 25 വർഷമായി എംഎൽഎ ആയിരിക്കുന്ന ആളാണ് താൻ. ആരെങ്കിലും നിവേദനം തന്നാൽ താൻ കീറിക്കളയുമോ? ഇത്തരം സോഷ്യൽ മീഡിയ ക്യാമ്പയിനുകൾ കനത്തപ്പോൾ ചിരിച്ച് മണ്ണുകപ്പി എന്നും സതീശൻ പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വി ഡി സതീശൻ നിവേദനം കീറിക്കളയുന്നു എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ചില ദൃശ്യങ്ങൾ പ്രചരിച്ചുവരികയാണ്. പാർട്ടി പരിപാടിക്കിടെ സതീശൻ ഒരു സ്ത്രീയിൽ നിന്ന് ഒരു പേപ്പർ വാങ്ങുകയും പിന്നീട് കീറിക്കളയുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഇടതുപക്ഷ സർക്കിളുകളിൽ ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും സതീശനെതിരെ വ്യാപക വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

Content Highlights: Leader of the Opposition V. D. Satheesan has issued a clarification regarding visuals circulating on social media that claimed he tore up a memorandum. Satheesan stated that the paper in question was not a petition but a document related to a matter requiring his personal intervention

dot image
To advertise here,contact us
dot image