
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൻെറ സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേരള പൊലീസ്. ദുരന്തപ്രദേശത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെൻറർ അറിയിച്ചു. ഡിസാസ്റ്റർ ടൂറിസം വേണ്ട എന്ന് മുന്നറിയിപ്പ് നൽകുന്ന പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ചു. രക്ഷാപ്രവര്ത്തകര്ക്ക് തടസ്സം സൃഷ്ടിച്ചാല് കര്ശന നടപടിയെന്നും അറിയിച്ചു.
അതേസമയം ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ രാജ്യസഭയിൽ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള എംപിമാർ പാർലമെന്റിൽ ഒറ്റക്കെട്ടായി വാദിക്കുകയായിരുന്നു. പ്രളയസഹായം എത്തിക്കാനായി ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തണമെന്നും രാജ്യസഭയിൽ ആവശ്യപ്പെട്ടു.