
ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വേദന പങ്കുവെച്ച് ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ട പ്രദേശവാസി അബ്ദുൽ റസാഖ്. രാത്രി ഉരുൾപൊട്ടുന്ന ശബ്ദം കേട്ട് തങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നുവെന്നും അതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും അബ്ദുൽ റസാഖ് പറഞ്ഞു. നാളെ കാണാം എന്ന് പറഞ്ഞ് പിരിഞ്ഞ സുഹൃത്തിന്റെ മൃതശരീരം പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വേദന പങ്കുവെച്ചു.
അബ്ദുൽ റസാഖിന്റെ വാക്കുകൾ:
ഞങ്ങൾ ശബ്ദം കേട്ട് രാത്രി വീട്ടിൽ നിന്ന് ഇറങ്ങി ഓടി. അതുകൊണ്ടാണ് ഞങ്ങൾ ഇപ്പോൾ ജീവനോടെയിരിക്കുന്നത്. നമുക്ക് ഇനി ഇപ്പോൾ ആര് മരിച്ചാലും കരയാൻ വയ്യ. അത്രത്തോളം ഞങ്ങൾ ഇന്നലെ മുതൽ കരഞ്ഞിട്ടുണ്ട്. നമുക്ക് നാളെ കാണാം എന്ന് പറഞ്ഞ് പള്ളിയില് നിന്നും പോയതാ എന്റെ സുഹൃത്ത്. അവന്റെ ബോഡി പോലും കിട്ടിയിട്ടില്ല.
'ഒരുപാട് നന്ദി, നിങ്ങളുടെ ഇടപെടൽ മൂലം ഒരുപാട് പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു'; നന്ദി പറഞ്ഞ് നൂറുദ്ദീൻഅതേസമയം മുണ്ടക്കൈയിലെ രക്ഷാപ്രവര്ത്തനം ഇപ്പോള് അവസാനിപ്പിച്ചിരിക്കുകയാണ്. മുണ്ടക്കൈയില് കുടുങ്ങിയവരെയും മൃതദേഹവും പുഴ കടത്തുന്നത് അവസാനിപ്പിച്ചു. മുണ്ടക്കൈ ഭാഗത്തെ മൃതദേഹങ്ങള് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.