വിദ്യാർഥിനികളുടെ ചിത്രം അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച് യുവാവ്; മുൻ എസ്എഫ്ഐക്കാരനെന്ന് കെഎസ്‌യു

അശ്ലീല കുറിപ്പുകളുമായി വിദ്യാർഥിനികളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ് രോഹിത് ചെയ്തത്.
വിദ്യാർഥിനികളുടെ ചിത്രം അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച് യുവാവ്; മുൻ എസ്എഫ്ഐക്കാരനെന്ന് കെഎസ്‌യു

കൊച്ചി: വിദ്യാർഥിനികളുടെ ചിത്രം അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കാലടി ശ്രീ ശങ്കര കോളേജിലെ വിദ്യാർത്ഥിനികളുടെ ചിത്രം അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച യുവാവാണ് അറസ്റ്റിലായത്. കാലടി ശ്രീശങ്കര കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയും ഫോട്ടോഗ്രാഫറുമായ രോഹിതിനെയാണ് അറസ്റ്റ് ചെയ്തത്.

ബിരുദ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലായിരുന്നു പൊലീസ് അന്വേഷണം. സമാനമായി ഇരുപതിലേറെ പെണ്‍കുട്ടികളുടെ ചിത്രം രോഹിത് പ്രചരിപ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. പഠനം പൂര്‍ത്തിയായെങ്കിലും ഫോട്ടോഗ്രാഫറായ രോഹിത് മിക്കവാറും ദിവസങ്ങളില്‍ കോളേജിലെത്തിയിരുന്നു. വിദ്യാര്‍ത്ഥിനികളുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയാണ് ഇത്തരത്തില്‍ പ്രചരിപ്പിച്ചിരുന്നത്. രണ്ട് ഫോണുകള്‍ പിടിച്ചെടുത്ത ശേഷം രോഹിത്തിനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

അശ്ലീല കുറിപ്പുകളുമായി വിദ്യാർഥിനികളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ് രോഹിത് ചെയ്തത്. രോഹിത് മുൻ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെന്ന് കെഎസ്‌യു ആരോപിച്ചു. എന്നാല്‍ ഈ ആരോപണം എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ നിഷേധിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com