ഐഎസ്ആർഒയുടെ നാവിക് പരമ്പരയിലെ മൂന്നാമത്തെ പുതുതലമുറ ഉപഗ്രഹമായ എൻവിഎസ് 03 വിക്ഷേപിച്ചു

എൻവിഎസ് 03- ഐഎസ്ആർഒയുടെ നാവിക് പരമ്പരയിലെ മൂന്നാമത്തെ പുതുതലമുറ ഉപഗ്രഹമാണ് വിക്ഷേപിച്ചത്

ഐഎസ്ആർഒയുടെ നാവിക് പരമ്പരയിലെ മൂന്നാമത്തെ പുതുതലമുറ ഉപഗ്രഹമായ എൻവിഎസ് 03 വിക്ഷേപിച്ചു
dot image

ഹൈദരാബാദ്: ഐഎസ്ആർഒയുടെ നാവിക് പരമ്പരയിലെ മൂന്നാമത്തെ പുതുതലമുറ ഉപഗ്രഹമായ എൻവിഎസ് 03 വിക്ഷേപിച്ചു. ജിഎസ്എൽവി എഫ് 18 റോക്കറ്റ് ഉപയോഗിച്ചാണ് എൻവിഎസ് 03 വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നു ജിഎസ്എൽവിയുടെ ഇരുപതാം വിക്ഷേപണം നടന്നത്. എൻവിഎസ് 03- ഐഎസ്ആർഒയുടെ നാവിക് പരമ്പരയിലെ മൂന്നാമത്തെ പുതുതലമുറ ഉപഗ്രഹമാണ് വിക്ഷേപിച്ചത്. ഇന്ത്യയുടെ സ്വതന്ത്ര നാവിഗേഷൻ ശേഷി പുനസ്ഥാപിക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പായാണ് ഈ ഉപ​ഗ്രഹത്തെ കണക്കാക്കുന്നത്. ഇന്ത്യക്കുള്ളിലും 1500 കിലോമീറ്റർ ചുറ്റളവിലും ക്യത്യമായ സ്ഥാന,സമയ നാവിഗേഷൻ സേവനങ്ങൾ ഈ ഉപ​ഗ്രഹം നൽകും.

സാധാരണ ജി.പി.എസ് സംവിധാനത്തെക്കാൾ സൂക്ഷ്മതയോടെ ലൊക്കേഷൻ വിവരങ്ങൾ ലഭ്യമാക്കാൻ ഈ ഉപ​ഗ്രഹത്തിന് സാധിക്കും. L1 ഫ്രീക്വൻസി സിഗ്നൽ ഉള്ളതിനാൽ സാധാരണ ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലും വാണിജ്യ ഉപകരണങ്ങളിലും നാവിക് സേവനങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കാം. ഇന്ത്യൻ ഭൂപ്രദേശത്തിന് പുറമെ രാജ്യത്തിന്റെ അതിർത്തിയിൽ നിന്ന് ഏകദേശം 1,500 കിലോമീറ്റർ ചുറ്റളവിൽ വരെ സേവനം ലഭ്യമാകും. സ്റ്റാൻഡേർഡ് പൊസിഷനിങ് സർവീസ് (SPS): സാധാരണക്കാർക്ക് ഉപയോഗിക്കാവുന്ന പൊതുവായ ലൊക്കേഷൻ സേവനം. സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കും അംഗീകൃത സ്ഥാപനങ്ങൾക്കും മാത്രമായി നൽകുന്ന അതീവ സുരക്ഷിതവും എൻക്രിപ്റ്റ് ചെയ്തതുമായ സേവനമാണ് ഇതിൻ്റെ പ്രത്യേകത.

രണ്ടാം തലമുറയിലെ ആദ്യ ഉപഗ്രഹമായ NVS-01, 2023 മെയ് 29-ന് GSLV-F12 ദൗത്യത്തിലൂടെ വിജയകരമായി വിക്ഷേപിച്ചിരുന്നു. തദ്ദേശീയ അറ്റോമിക് ക്ലോക്ക് ആദ്യമായി ഉപയോഗിച്ചത് ഈ ദൗത്യത്തിലാണ്. എന്നാൽ 2025 ജനുവരിയിൽ വിക്ഷേപിച്ച NVS-02 പരാജയപ്പെട്ടിരുന്നു. മുൻ ദൗത്യത്തിലെ തിരിച്ചടി മറികടക്കാനും, രണ്ടാം തലമുറയിലെ 5 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് തടസ്സമില്ലാത്ത നാവിഗേഷൻ ശൃംഖല പൂർത്തിയാക്കാനുമുള്ള ഐ.എസ്.ആർ.ഒയുടെ പരിശ്രമങ്ങളിൽ NVS-03 നിർണായകമാണ്.

Content Highlights: ISRO has launched NVS 03, the third next-generation satellite in its NavIC series, strengthening India's indigenous satellite-based navigation system.

dot image
To advertise here,contact us
dot image