കൂടോത്രം ആണെങ്കിലും, നരബലിയാണെങ്കിലും ഒട്ടും ആശാസ്യകരമായ പ്രവർത്തിയല്ല: ടി സിദ്ദീഖ്

സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ലിതെന്നും ടി സിദ്ദീഖ് പറഞ്ഞു.
കൂടോത്രം ആണെങ്കിലും, നരബലിയാണെങ്കിലും ഒട്ടും ആശാസ്യകരമായ പ്രവർത്തിയല്ല: ടി സിദ്ദീഖ്

തിരുവനന്തപുരം: കൂടോത്രം ആണെങ്കിലും നരബലിയാണെങ്കിലും ഒട്ടും ആശാസ്യകരമായ പ്രവർത്തിയല്ലെന്ന് കെപിസിസി വർക്കിങ്ങ് പ്രസിഡൻ്റ് ടി സിദ്ദിഖ് എംഎൽഎ. ഈ നൂറ്റാണ്ടിൽ അതിനെ അംഗീകരിക്കാൻ കഴിയില്ലെന്നും ടി സിദ്ദീഖ് പറ‍ഞ്ഞു. സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ലിത്. ചിലർ മാത്രം ഇതൊക്കെ ചെയ്യുന്നു എന്ന പ്രചരണം നടത്തുന്നു. പത്തനംതിട്ട നരബലി കേസിലെ പ്രതി സിപിഐഎം സജീവ പ്രവർത്തകനായിരുന്നു. മൻമോഹൻ ബംഗ്ലാവിൽ താമസിച്ച മന്ത്രി ഗേറ്റ് മാറ്റി സ്ഥാപിച്ചുവെന്നും ടി സിദ്ദീഖ് പറഞ്ഞു.

കൂടോത്രം ആണെങ്കിലും, നരബലിയാണെങ്കിലും ഒട്ടും ആശാസ്യകരമായ പ്രവർത്തിയല്ല: ടി സിദ്ദീഖ്
വെന്തുരുകുന്ന ചൂടിൽ വാഹനങ്ങളിലുണ്ടാകുന്ന തീപിടിത്തം; ഒഴിവാക്കാൻ മാർഗ്ഗനിർദേശങ്ങളുമായി അബുദബി പൊലീസ്

ദിവസങ്ങൾക്ക് മുൻപാണ് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുധാകരന്റെ വീട്ടുപറമ്പിൽ നിന്നും കൂടോത്രം ചെയ്തതെന്ന് കരുതപ്പെടുന്ന വസ്തുക്കൾ പുറത്തെടുത്തത്. വസ്തുക്കൾ പുറത്തെടുത്ത ദിവസം കെ സുധാകരനൊപ്പം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും ഉണ്ടായിരുന്നു. തന്നെ അപായപ്പെടുത്താനാണ് 'കൂടോത്രം' വെച്ചതെന്ന് കെ സുധാകരന്‍ പിന്നീട് പ്രതികരിച്ചിരുന്നു. തകിടും ചില രൂപങ്ങളുമായിരുന്നു പുറത്തെടുത്തത്. ഇത്രയും ചെയ്തിട്ടും താന്‍ ബാക്കിയുണ്ടല്ലോയെന്ന് സുധാകരന്‍ ഉണ്ണിത്താനോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. തനിക്ക് കൂടോത്രത്തില്‍ വിശ്വാസമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉണ്ണിത്താന്‍ നിര്‍ദേശവും നല്‍കുന്നുണ്ടായിരുന്നു.

അതേമയം 'കൂടോത്രം' വിവാദത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കൂടോത്രം ചെയ്തിട്ടൊന്നും കാര്യമില്ല. പണിയെടുത്താലേ പാര്‍ട്ടിയുണ്ടാവൂ എന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി വിമര്‍ശിച്ചിരുന്നു. കൂടോത്രം ചെയ്യുന്നവര്‍ ജീവിക്കുന്നത് 2024-ലാണെന്നും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പാര്‍ട്ടിയാണ് നമ്മുടേതെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നായിരുന്നു അബിന്‍ വിമര്‍ശിച്ചത്.

കൂടോത്രം വയ്ക്കാന്‍ എടുക്കുന്ന പണിയുടെ പകുതി പണി പാര്‍ട്ടിയില്‍ എടുത്താല്‍ നല്ല നേതാവാകാമെന്ന് പരിഹസിച്ചുകൊണ്ടായിരുന്നു അബിൻ വർക്കിയുടെ പ്രതികരണം. യങ് ഇന്ത്യ യൂത്ത് ലീഡേഴ്‌സ് മീറ്റിന്റെ കുറ്റ്യാടിയിലെ പരിപാടിയിലായിരുന്നു അബിന്‍ വര്‍ക്കിയുടെ പ്രസംഗം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com