ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പുറത്ത് വിടാൻ പറ്റുന്നത് പുറത്ത് വിടും: സജി ചെറിയാൻ

ഹേമ കമ്മിറ്റി, അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സിനിമാ കോൺക്ലേവ് നടത്തുമെന്നും സജി ചെറിയാൻ
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പുറത്ത് വിടാൻ പറ്റുന്നത് പുറത്ത് വിടും: സജി ചെറിയാൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണണെന്ന സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. നിയമപരമായി പഠിച്ച ശേഷം പുറത്ത് വിടാൻ പറ്റുന്നത് പുറത്ത് വിടുമെന്ന് മന്ത്രി വ്യക്തമാക്കി. വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം വ്യക്തികളുടെ സ്വകാര്യതകൾ മാനിച്ച് അതുമായി കടന്ന് ചെല്ലുന്ന മേഖലയിൽ എന്തെങ്കിലും പരാമർശങ്ങൾ ഈ റിപ്പോർട്ടിൽ ഉണ്ടെങ്കിൽ ആ ഭാഗം പുറത്തുവിടേണ്ടതില്ല. വിലക്കപ്പെട്ടത് ഒഴികെ മറ്റൊന്നും മറച്ചുവയ്ക്കരുത് എന്ന നിലപാടാണ് സംസ്ഥാന സർക്കാർ ആദ്യം മുതൽ സ്വീകരിച്ചിരുന്നത്. വിവരാവകാശ കമ്മീഷന്റെ മാർഗ്ഗനിർദേശമുസരിച്ച് അതിന് ആവശ്യമായ നിലപാടുകൾ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഹേമ കമ്മിറ്റി, അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ ഒരു സിനിമാ കോൺക്ലേവ് നടത്തുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും സജി ചെറിയാൻ വ്യക്തമാക്കി. അതിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പ്രതിസന്ധികളും അതുപോലെ സിനിമാ മേഖലയുടെ മുന്നോട്ടുള്ള പോക്ക് എന്നിവ സംബന്ധിച്ച് രൂപരേഖ തയ്യാറാക്കും. മഴ കഴിഞ്ഞാൽ ഉടൻ അത് സംഘടിപ്പിക്കാനാണ് പദ്ധതി. മലയാള സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും അതിലേക്ക് ക്ഷണിക്കുന്നുണ്ട്. അതുപോലെ ഇന്ത്യൻ സിനിമയിലെ പ്രതിഭാധനരായ വ്യക്തികളുടെ നിർദേശങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരുടെയും പേരെടുത്ത് പറഞ്ഞ് വിമർശിച്ചിട്ടില്ലെന്ന് പറഞ്ഞ മന്ത്രി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആർക്കുമെതിരെ കേസെടുക്കുന്നതിൽ പരിമിതികളുണ്ടെന്നും വ്യക്തമാക്കി. ഹേമ കമ്മിറ്റി ഒരു വ്യക്തിയുടെയും പേരെടുത്ത് പറയുന്നില്ല. ചില സംശയങ്ങളും സാഹചര്യ തെളിവുകളുമാണ് കമ്മിറ്റി പറയുന്നത്. അതുവച്ച് ആർക്കുമെതിരെ കേസെടുക്കാൻ നമ്മുടെ നിയമം അനുസരിച്ച് സാധിക്കുകയില്ലെന്ന് സജി ചെറിയാൻ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പുറത്ത് വിടാൻ പറ്റുന്നത് പുറത്ത് വിടും: സജി ചെറിയാൻ
'ആരേയും കരിവാരി തേയ്ക്കാനല്ല, ഇൻഡസ്ട്രിയിൽ മാറ്റം കൊണ്ടുവരാനാണ്';ഹേമ കമ്മിറ്റി ഉത്തരവിൽ സജിത മഠത്തിൽ

കൂടോത്ര വിവാദത്തില്‍ പ്രതികരിച്ച സജി ചെറിയാൻ തൻ്റെ വീട്ടിലും ആരെങ്കിലും കൂടോത്രം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കണം എന്ന് പരിഹസിച്ചു. പൊതു വിദ്യാഭ്യാസത്തിൽ വലിയ മാറ്റമാണ് പിണറായി സർക്കാർ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com