'ഇത് താൻഡാ പൊലീസ്', ട്രെയിനിൽ നിന്നും വീണ യുവാവിന് രക്ഷകനായി പൊലീസ്

വാളയാർ സ്റ്റേഷനിൽ നിന്നും 4 Km മാറി വനമേഖലയ്ക്ക് സമീപത്തു നിന്നാണ് യുവാവിനെ കണ്ടുകിട്ടിയത്
'ഇത് താൻഡാ പൊലീസ്',  ട്രെയിനിൽ  നിന്നും വീണ യുവാവിന് രക്ഷകനായി പൊലീസ്

പാലക്കാട്: ട്രെയിനിൽ നിന്നും വീണ യുവാവിന് രക്ഷകരായി പൊലീസ്. ചെന്നൈ - തിരുവനന്തപുരം എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തില്‍ പുറത്തേക്ക് തെറിച്ചു വീണ യുവാവിന് രക്ഷകരായാണ് പൊലീസ് എത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം.

കോയമ്പത്തൂർ സ്വദേശിയായ യുവാ‌വാണ് ട്രെയിനിൽ നിന്നും വീണത്. തുടർന്ന് സഹയാത്രക്കാർ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വാളയാർ സ്റ്റേഷനിൽ നിന്നും 4 Km മാറി വനമേഖലയ്ക്ക് സമീപത്തു നിന്നാണ് യുവാവിനെ കണ്ടുകിട്ടിയത്. ഒലവക്കോട് റെയിൽവേ പൊലീസിലെ എ എസ് ഐ കൃഷ്ണകുമാർ, എസ്സിപിഒ വിനു, പ്രമോദ് എന്നിവർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com