രാഹുല്‍ ഗാന്ധി നാളെ വയനാട്ടിലെത്തും; എടവണ്ണയിലും കല്‍പ്പറ്റയിലും പൊതുയോഗം

ഉച്ചക്ക് 2.30ന് കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡിലാണ് പൊതുയോഗം
രാഹുല്‍ ഗാന്ധി നാളെ വയനാട്ടിലെത്തും;  എടവണ്ണയിലും കല്‍പ്പറ്റയിലും പൊതുയോഗം

കല്‍പറ്റ: തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രാഹുല്‍ ഗാന്ധി നാളെ വയനാട്ടിലെത്തും. രണ്ടാം തവണയും പാര്‍ലമെന്റിലേക്ക് വിജയിപ്പിച്ച വോട്ടര്‍മാരെ നേരില്‍കാണുന്നതിനായാണ് രാഹുല്‍ വയനാട്ടിലെത്തുന്നത്. രാവിലെ 10.45ന് മലപ്പുറം എടവണ്ണയില്‍ ആദ്യ പൊതുയോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ഉച്ചക്ക് 2.30ന് കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡിലും പൊതുയോഗത്തില്‍ പങ്കെടുക്കും.

വയനാട്ടിന് പുറമേ യുപിയിലെ റായ്ബറേലിയില്‍ നിന്നും രാഹുല്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രാഹുല്‍ വയനാട് എംപിയായി തുടരണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ യുഡിഎഫ് സംഘം രാഹുലിനെ ഡല്‍ഹിയിലെത്തി കണ്ടിരുന്നു.

എന്നാല്‍ വയനാട് ഒഴിയുമെന്നോ നിലനിര്‍ത്തുമെന്നോ രാഹുല്‍ വ്യക്തമാക്കിയിട്ടില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ ആനി രാജക്കെതിരെ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ഇക്കുറി ലോക്‌സഭയിലെത്തുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com