രാഹുല്‍ ഗാന്ധിയുടെ വിജയത്തില്‍ ലീഗ് പതാക; എംഎസ്എഫ്, കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ അടിപിടി

സംഭവത്തില്‍ അരീക്കോട് പൊലീസ് കേസ് എടുത്തു
രാഹുല്‍ ഗാന്ധിയുടെ വിജയത്തില്‍ ലീഗ് പതാക;  എംഎസ്എഫ്, കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍  അടിപിടി

മലപ്പുറം: രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ മുസ്ലിം ലീഗ് പതാക ഉയര്‍ത്തിയതിനെ ചൊല്ലി തര്‍ക്കവും അടിപിടിയും. സംഭവത്തില്‍ മലപ്പുറത്ത് എംഎസ്എഫ് നേതാവിനെതിരെ കെഎസ്‌യു ജില്ലാ സെക്രട്ടറി പരാതി നല്‍കി. കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറി മുബഷിറാണ് എംഎസ്എഫ് അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് മഷൂദ് ഉള്‍പ്പടെ പത്തോളം പേര്‍ക്കെതിരെ പരാതി നല്‍കിയത്. ജൂണ്‍ നാലിന് അരീക്കോട് നടന്ന സംഭവത്തിലാണ് പരാതി.

പതാക ഉയര്‍ത്താന്‍ പാടില്ലെന്ന് കെഎസ്‌യു നേതാക്കള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ഇരു സംഘങ്ങള്‍ തമ്മില്‍ വാക്കേറ്റവും അടിപിടിയുമുണ്ടായത്. അസഭ്യം പറഞ്ഞെന്നും വടികൊണ്ട് അടിച്ചെന്നും പരാതിയില്‍ മുബഷീര്‍ പരാതിയില്‍ പറഞ്ഞു. പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ അരീക്കോട് പൊലീസ് കേസ് എടുത്തു. നേരത്തെ മുസ്ലീം ലീഗ് പതാക ഉയര്‍ത്തിയതിനെ തുടര്‍ന്ന് വണ്ടൂരില്‍ തര്‍ക്കം ഉണ്ടായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com