പന്നിയിറച്ചിവില ഇനിയും കൂടും; കിലോയ്ക്ക് 500 രൂപ കടന്നേക്കും

നിലവിൽ പന്നിയിറച്ചിക്ക് കിലോയ്ക്ക് 400 രൂപയാണ് വില
പന്നിയിറച്ചിവില ഇനിയും കൂടും;  കിലോയ്ക്ക് 500 രൂപ കടന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പന്നിയിറച്ചിയുടെ വില ഇനിയും കൂടാൻ സാധ്യത. സംസ്ഥാനത്ത് ഉപഭോഗത്തിനനുസരിച്ചുള്ള പന്നിയിറച്ചി ലഭ്യതയില്ല. ഇതിന് പുറമെ ആഫ്രിക്കൻ പന്നിപ്പനി വ്യാപിക്കുക കൂടി ചെയ്താല്‍ പന്നിയുടെ ലഭ്യതയിൽ വലിയ കുറവുണ്ടാകും.

അതിർത്തി കടന്നുള്ള പന്നിവരവിനുള്ള നിരോധനം മെയ് 15 മുതൽ മാറ്റിയിരുന്നു. ഈ സാഹചര്യത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പന്നിവരവ് തുടങ്ങിയിരിക്കുകയാണ്. എന്നാൽ കൂട്ടത്തോടെ സംസ്ഥാനത്തേക്ക് എത്തിക്കുന്ന പന്നികളില്‍ ആഫ്രിക്കൻ പന്നിപ്പനി പിടിപെട്ടവയുമുണ്ടോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

പന്നിയിറച്ചിവില ഇനിയും കൂടും;  കിലോയ്ക്ക് 500 രൂപ കടന്നേക്കും
മത്സ്യത്തൊഴിലാളികള്‍ക്കിനി വറുതിക്കാലം; സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി

ലഭ്യതക്കുറവുണ്ടായാല്‍ വില ഇനിയും കൂടും. നിലവിൽ പന്നിയിറച്ചിക്ക് കിലോയ്ക്ക് 400 രൂപയാണ് വില. ഇത് 500 രൂപയാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com