ബിജെപി 240ല്‍ ഒതുങ്ങും; തലവര നേരത്തേ പ്രവചിച്ച് ഉണ്ണി ബാലകൃഷ്ണന്‍

ഓരോ സംസ്ഥാനങ്ങളുടെയും കണക്കുകളടക്കം വിശദമാക്കിയാണ് അദ്ദേഹം തന്റെ നിരീക്ഷണം അവതരിപ്പിച്ചത്
ബിജെപി 240ല്‍ ഒതുങ്ങും;
തലവര നേരത്തേ പ്രവചിച്ച് ഉണ്ണി ബാലകൃഷ്ണന്‍

കൊച്ചി: ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാനായിട്ടില്ല. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 239 സീറ്റാണ് ബിജെപിക്ക് ലഭിച്ചിരിക്കുന്നത്. ദിവങ്ങള്‍ക്ക് മുമ്പ് തന്നെ ബിജെപി 240 ലേക്ക് ഒതുങ്ങുമെന്ന് റിപ്പോർട്ടർ ടിവി ഡിജിറ്റൽ ഹെഡ് ഉണ്ണി ബാലകൃഷ്ണൻ കണക്കുകൾ നിരത്തി വ്യക്തമാക്കിയിരുന്നു. മെയ് 23 ന് നടന്ന മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിയിലാണ് ഓരോ സംസ്ഥാനങ്ങളുടെയും കണക്കുകളടക്കം വിശദമാക്കി അദ്ദേഹം തന്റെ നിരീക്ഷണം അവതരിപ്പിച്ചത്. ഒടുവിൽ ഫലം പുറത്തുവരുമ്പോൾ ഉണ്ണി ബാലകൃഷ്ണന്റെ നിരീക്ഷണം അക്ഷരാർത്ഥത്തില്‍ ശരിയായി വന്നിരിക്കുകയാണ്.

"2014ൽ നിന്നും 2019ൽ നിന്നും ഈ തിര‍ഞ്ഞെടുപ്പ് വ്യത്യസ്തമാണ്. കാരണം ഈ തിരഞ്ഞെടുപ്പിൽ ശക്തമായൊരു തരംഗം പ്രവർത്തിക്കുന്നില്ല. ശക്തമായ തരം​ഗം നിലനിന്ന 2014 ൽ ആണ് ബിജെപി കേവല ഭൂരിപക്ഷത്തേക്കാൾ കൂടുതൽ സീറ്റ് നേടുന്നത്. 2019 ൽ അതിശക്തമായ തരത്തിൽ പുൽവാമ ബാലാക്കോട്ട് തരം​ഗം പ്രവർത്തിച്ചിരുന്ന ഘട്ടത്തിലാണ് 303 എന്ന അത്ഭുതകരമായ നേട്ടം സ്വന്തമാക്കിയത്. എന്നാൽ ഇപ്പോൾ യാതൊരു വിധ തരംഗവും ഇല്ല", എന്നായിരുന്നു ഉണ്ണി ബാലകൃഷ്ണന്റെ നിരീക്ഷണം. അത് ശരിവെക്കുന്ന വിധത്തിലാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിരിക്കുന്നത്.

ഇക്കുറി നല്ല നിലയിൽ ജയിച്ച് വരാൻ സാധിക്കുമോ എന്ന് ബിജെപിക്ക് തന്നെ ആശങ്കയുണ്ടെന്നും അമിത് ഷായുടെ പ്രസംഗം ചൂണ്ടിക്കാട്ടി ഉണ്ണി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ബിജെപിക്കും എൻഡിഎയ്ക്കും വലിയ ഭൂരിപക്ഷം കിട്ടില്ല എന്നാണ് ഉണ്ണി ബാലകൃഷ്ണൻ നിരീക്ഷിച്ചത്. ഓരോ സംസ്ഥാനത്തെയും സീറ്റുകളെ വിശകലനം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍.

2019 ൽ എട്ട് സംസ്ഥാനങ്ങളിൽ 100 ശതമാനമം വിജയം ബിജെപി നേടിയിരുന്നുവെന്നും, രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക, ഡല്‍ഹി, ഹരിയാന, ബിഹാര്‍, ചത്തീസ്ഗഡ്, യുപി, മഹാരാഷ്ട്ര, അസം, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലെല്ലാം ബിജെപിക്ക് സാധിക്കുന്നതിന്റെ പരാമവധി സീറ്റുകളിലാണ് 2019ല്‍ വിജയിച്ചതെന്നും അവിടങ്ങളിലെല്ലാം 2024 ല്‍ സീറ്റ് കുറയുമെന്നുമായിരുന്നു ഓരോ സംസ്ഥാനങ്ങളുടെയും കണക്കുകള്‍ നിരത്തി ഉണ്ണി ബാലകൃഷ്ണന്‍ വിശദീകരിച്ചത്. ഇക്കാര്യങ്ങളെല്ലാം ശരിവെക്കുന്ന വിധത്തിലാണ് ഇപ്പോള്‍ ഫലം പുറത്തുവന്നിരിക്കുന്നത്.

മേല്‍പറഞ്ഞ സംസ്ഥാനങ്ങളിലെ സീറ്റുകളെല്ലാം കുറഞ്ഞാല്‍ ബിജെപിക്ക് കിട്ടുന്നത് 240 സീറ്റുകളായിരിക്കുമെന്നാണ് ഉണ്ണി ബാലകൃഷ്ണന്‍ പറഞ്ഞത്. കൃത്യം അതേ നിലയിലാണ് സംഭവിച്ചിരിക്കുന്നത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിന് വീഴ്ചയുണ്ടാകുമെന്നും ഇന്‍ഡ്യ മുന്നണി നേട്ടം കൈവരിക്കുമെന്നും കൃത്യമായ വിവരങ്ങള്‍ സഹിതം ഉണ്ണി ബാലകൃഷ്ണന്‍ ആവര്‍ത്തിച്ചു പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com