ഈ അധ്യയനവര്‍ഷം ഭിന്നശേഷി സൗഹൃദമായിരിക്കും, പാഠപുസ്തകത്തിലെ വൈറലായ ചിത്രം കുട്ടികള്‍ വരച്ചത്: മന്ത്രി

ഈ അധ്യയനവര്‍ഷം ഭിന്നശേഷി സൗഹൃദമായിരിക്കും, പാഠപുസ്തകത്തിലെ വൈറലായ ചിത്രം കുട്ടികള്‍ വരച്ചത്: മന്ത്രി

ഈ അധ്യയന വര്‍ഷം പ്രത്യേകതയുള്ളതാണെന്ന് മന്ത്രി പറഞ്ഞു

തിരുവനന്തപുരം: പ്രവേശേനോത്സവം ആഘോഷിക്കുവാനും പുതുതായി സ്‌കൂളിലേക്ക് എത്തുന്ന കുട്ടികളെ സ്വീകരിക്കുന്നതിനുമായി സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഒരുങ്ങി കഴിഞ്ഞുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഈ അധ്യയന വര്‍ഷം പ്രത്യേകതയുള്ളതാണെന്നും മന്ത്രി റിപ്പോര്‍ടറിനോട് സംസാരിക്കവെ പറഞ്ഞു.

കുട്ടികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സാമൂഹിക പ്രതിബന്ധതയുള്ള പ്രശ്‌നങ്ങള്‍ കുട്ടികള്‍ ഏറ്റെടുക്കുന്നുണ്ട്. ഈ വര്‍ഷത്തെ അധ്യയനവര്‍ഷം ഭിന്നശേഷി സൗഹൃദമായിരിക്കും. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഗ്രീന്‍ക്യാംപസ് കുട്ടികള്‍ ഏറ്റെടുക്കുന്ന മുദ്രാവാക്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പുതിയ പാഠപുസ്തകങ്ങള്‍ പഠിക്കുന്ന വര്‍ഷമാണ്. 99 ശതമാനം അധ്യാപകര്‍ക്കും ട്രെയിനിങ്ങ് നല്‍കി കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. ആദ്യമായാണ് ഇത്തരത്തില്‍ ട്രെയിനിങ്ങ് നല്‍കുന്നത്. എഐ ട്രെയിനിങ്ങും 80,000ത്തോളം അധ്യാപകര്‍ക്ക് നല്‍കി കഴിഞ്ഞു. എല്ലാവിധത്തിലുമുള്ള തയ്യാറെടുപ്പുകളും വിദ്യാഭ്യാസ സ്ഥപനങ്ങളും തദ്ദേശവകുപ്പും പൊതുജനങ്ങളും ചേര്‍ന്ന് നടത്തിയെന്നും മന്ത്രി പറഞ്ഞു.

സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ ഒരുമാസം മുന്‍പേ ആരംഭിച്ചതാണ്. മുഖ്യമന്ത്രി വിവിധ വകുപ്പ് അദ്ധ്യക്ഷന്‍മാരുടേയും മറ്റു ഇതര വകുപ്പ് മന്ത്രിമാരുടേയും യോഗം വിളിച്ച് ചേര്‍ത്ത് സ്‌കൂള്‍ തുറക്കുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ചുള്ള ക്ലസ്റ്ററും നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ടായിരുന്നു. സാധാരണഗതിയില്‍ സ്‌കൂള്‍ തുറക്കുന്നതിന് രണ്ട് മൂന്ന് ദിവസം മുന്‍പാണ് യോഗം വിളിച്ച് ചേര്‍ക്കുന്നത്. അങ്ങനെ യോഗം വിളിച്ച് ചേര്‍ക്കാന്‍ ഇത്തവണ കഴിഞ്ഞില്ല. അതുകൊണ്ടാണ് മാസങ്ങള്‍ക്ക് മുന്‍പേ വിളിച്ച് ചേര്‍ത്ത് ചെറിയ കാര്യം മുതല്‍ വലിയ കാര്യം വരെ ഒരോ സ്‌കൂളിലും ചെയ്തു തീര്‍ക്കേണ്ടതിനെ കുറിച്ച് നിര്‍ദേശം നല്‍കിയത്. അതുപ്രകാരം നടപ്പാക്കുന്ന പരിശ്രമങ്ങളും കൂട്ടായ്മയും ഒരുമാസമായി നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കുട്ടികളുടെ ഭാവി മുന്നില്‍കണ്ട് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ വകുപ്പ് നടത്തും. കേരളത്തിലെ വിദ്യാഭ്യാസം എന്നുപറഞ്ഞാല്‍ ഏതെങ്കിലും സ്ഥാപനങ്ങള്‍ നടത്തുന്നതല്ല, ജനങ്ങള്‍കൂടി ഇടപെട്ട് നടത്തുന്ന ഒരു പ്രസ്ഥാനമാണ്. സോഷ്യല്‍ മീഡയയില്‍ പങ്കുവെച്ച പാഠ പുസ്തകത്തിലെ അടുക്കള ചിത്രം കുട്ടികള്‍ വരച്ച ചിത്രമാണ്. ലിംഗ നീതിയില്‍ മാത്രമല്ല, ഒരു വീട്ടിലെ ജനാധിപത്യം എല്ലാവര്‍ക്കും അഭിപ്രായം പറയാനും എല്ലാവരും എല്ലാകാര്യത്തിലും പങ്കെടുക്കുക എന്ന ജനാധിപത്യ ബോധത്തെ കൂടി സൂചിപ്പിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

രണ്ടു മാസത്തെ മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂളുകൾ ഇന്ന് തുറക്കുകയാണ്. സംസ്ഥാനതല പ്രവേശനോത്സവം രാവിലെ 8.45ന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചാണ് നടക്കുക. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനാകുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.

ഈ അധ്യയനവര്‍ഷം ഭിന്നശേഷി സൗഹൃദമായിരിക്കും, പാഠപുസ്തകത്തിലെ വൈറലായ ചിത്രം കുട്ടികള്‍ വരച്ചത്: മന്ത്രി
അവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്...; സംസ്ഥാനതല പ്രവേശനോത്സവം എളമക്കര ഗവൺമെന്റ് സ്കൂളിൽ

മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ. എസ്എസ്എൽസി മൂല്യനിർണയത്തിലെ പൊളിച്ചെഴുത്തും പത്ത് വർഷത്തിന് ശേഷമുള്ള പാഠപുസ്തക മാറ്റങ്ങളുമടക്കം ഈ അധ്യയന വർഷം ഒരുപാട് മാറ്റങ്ങളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്.

logo
Reporter Live
www.reporterlive.com