പത്തു വയസുകാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു

ചൂണ്ടയിടാനുള്ള ശ്രമത്തിനിടയില്‍ അപകടത്തില്‍പ്പെട്ടതാവാം എന്നാണ് സംശയം
Representative Image
Representative Image

കോഴിക്കോട്: കൊടുവള്ളിയില്‍ 10 വയസുകാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു. ഓമശ്ശേരി മുടൂര്‍ മൂസക്കുട്ടി-റഹ്‌മത്ത് ദമ്പതികളുടെ മകന്‍ മുഹമ്മദ് അജാസാണ് മരിച്ചത്. ചൂണ്ടയിടാനുള്ള ശ്രമത്തിനിടയില്‍ അപകടത്തില്‍പ്പെട്ടതാവാം എന്നാണ് സംശയം.

വൈകിട്ടോടെ വീടിനടുത്തുള്ള കുളത്തില്‍ വീണായിരുന്നു അപകടം. ഉടനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Representative Image
അതിശക്തമായ മഴ തുടരും; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

Related Stories

No stories found.
logo
Reporter Live
www.reporterlive.com