കാസര്‍കോട് സഹകരണ സംഘത്തില്‍ തട്ടിപ്പ്; പണവുമായി സെക്രട്ടറി മുങ്ങി

വിവാദമായതോടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പാര്‍ട്ടി രതീശനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്
കാസര്‍കോട് സഹകരണ സംഘത്തില്‍ തട്ടിപ്പ്; പണവുമായി സെക്രട്ടറി മുങ്ങി

കാസര്‍കോട്: സിപിഐഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തില്‍ തട്ടിപ്പ്. 4.76 കോടി രൂപയുമായി സഹകരണ സംഘം സെക്രട്ടറി മുങ്ങി. സിപിഐഎം ഭരിക്കുന്ന കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് തട്ടിപ്പ്. സൊസൈറ്റി സെക്രട്ടറിയും സിപിഐഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ രതീശനെതിരെയാണ് കേസ്.

അംഗങ്ങള്‍ അറിയാതെ സ്വര്‍ണപ്പണയവായ്പ എടുത്തെന്ന പരാതിയില്‍ സെക്രട്ടറിക്കെതിരെ കേസെടുത്തിട്ടുണ്ട്. ആദൂര്‍ പൊലീസാണ് കേസെടുത്തത്. വിവാദമായതോടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പാര്‍ട്ടി രതീശനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com