ഭര്തൃവീട്ടില് നവവധുവിന് മര്ദ്ദനമേറ്റ സംഭവം; മുഖ്യമന്ത്രിക്ക് പരാതി നല്കാന് കുടുംബം

രാഹുലിനെതിരെ വധശ്രമം ഉള്പ്പെടെയുള്ള വകുപ്പുകള് ചേര്ക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

ഭര്‍തൃവീട്ടില്‍ നവവധുവിന് മര്ദ്ദനമേറ്റ സംഭവം; മുഖ്യമന്ത്രിക്ക് പരാതി നല്കാന് കുടുംബം
dot image

കോഴിക്കോട്: ഭര്തൃവീട്ടില് നവവധുവിന് മര്ദ്ദനമേറ്റ സംഭവത്തില് മുഖ്യമന്ത്രിക്ക് പരാതി നല്കാന് പെണ്കുട്ടിയുടെ കുടുംബം. കേസെടുക്കാന് കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് വൈകിയ സാഹചര്യം ഉള്പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി. കോഴിക്കോട് സ്വദേശിയായ രാഹുല് മൊബൈല് ചാര്ജര് കേബിള് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താന് ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. രാഹുലിനെതിരെ വധശ്രമം ഉള്പ്പെടെയുള്ള വകുപ്പുകള് ചേര്ക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

എറണാകുളം പറവൂര് സ്വദേശിയാണ് യുവതി. എറണാകുളത്ത് നിന്ന് വിവാഹ സല്ക്കാരച്ചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകള് കണ്ടത്. വീട്ടുകാര് യുവതിയുടെ മുഖത്തും കഴുത്തിലും മര്ദ്ദനമേറ്റതിന്റെ പാടുകള് കണ്ട് കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. മെയ് 5ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.

dot image
To advertise here,contact us
dot image