സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് ഒരു ജില്ലയിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് രേഖപ്പെടുത്തിയിട്ടില്ല.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വരുന്ന 15–ാം തീയതിവരെ എല്ലാ ജില്ലകളിലും പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് ഒരു ജില്ലയിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് രേഖപ്പെടുത്തിയിട്ടില്ല. എല്ലാ ജില്ലകളിലും പകല്‍ താപനില താഴ്ന്നിട്ടുണ്ട്. ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയിരിക്കുന്നത് കൊല്ലത്താണ്. 36.5 ഡിഗ്രി സെൽഷ്യസാണു താപനില. കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുത്ത ചൂട് അനുഭവപ്പെട്ടിരുന്ന പാലക്കാട്ട് താപനില 33.7 ഡിഗ്രി സെൽഷ്യസിലേക്കു താഴ്ന്നു.

വരും ദിവസങ്ങളിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകൾ

12-05-2024: പത്തനംതിട്ട, ഇടുക്കി, വയനാട്

13-05-2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി

14-05-2024: പത്തനംതിട്ട

15-05-2024: പത്തനംതിട്ട, ഇടുക്കി

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
'കെ സുധാകരനല്ല, ജയന്താണ് തീരുമാനിക്കുന്നത്'; കടന്നാക്രമിച്ച് കെ വി സുബ്രഹ്‌മണ്യം

Related Stories

No stories found.
logo
Reporter Live
www.reporterlive.com