കളക്ടര്ക്കും രക്ഷയില്ല! പ്രേം കൃഷ്ണന്റെ പേരില് വ്യാജ വാട്സ്ആപ്പ് അക്കൗണ്ട്, പണം തട്ടാന് ശ്രമം

സംഭവത്തില് പൊലീസ് കേസെടുത്തു.

dot image

റാന്നി: പത്തനംതിട്ട ജില്ലാ കളക്ടര് പ്രേം കൃഷ്ണന്റെ പേരില് തട്ടിപ്പിന് ശ്രമം. വാട്സ് ആപ്പില് വ്യാജ അക്കൗണ്ട് ഉണ്ടാക്കി പ്രേം കൃഷ്ണന്റെ ചിത്രം ഡിപിയാക്കി പണം ആവശ്യപ്പെട്ട് സന്ദേശം അയക്കുകയായിരുന്നു. സംഭവത്തില് പൊലീസ് കേസെടുത്തു.

സബ്കളക്ടറാണ് പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചതായി ആദ്യം കളക്ടറുടെ ശ്രദ്ധയില്പ്പെടുത്തുന്നത്. മറ്റ് ചില സ്റ്റാഫുകള്ക്കും സന്ദേശം ലഭിച്ചിരുന്നു. തുടര്ന്ന് പൊലീസില് പരാതി നല്കുകയായിരുന്നു. ഫരീദാബാദില് നിന്നാണ് വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കിയതെന്ന് അന്വേഷണത്തില് കണ്ടെത്തി. ഹരിയാന സ്വദേശിയാണ് പിന്നിലെന്നും സംശയിക്കുന്നു. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

dot image
To advertise here,contact us
dot image