എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ക്ക് കടുത്ത ക്ഷാമം; അനധികൃത അച്ചടിയും വിതരണവും വ്യാപകം

കൊച്ചിയിലെ രണ്ട് പുസ്തകശാലകളില്‍ നിന്ന് എന്‍സിഇആര്‍ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ച വ്യാജ പാഠപുസ്തകങ്ങള്‍ കണ്ടെത്തി
എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ക്ക് കടുത്ത ക്ഷാമം; അനധികൃത അച്ചടിയും വിതരണവും വ്യാപകം

കൊച്ചി: സംസ്ഥാനത്ത് നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എന്‍സിഇആര്‍ടി) പുസ്തകങ്ങള്‍ക്ക് കടുത്ത ക്ഷാമം. പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെയാണ് പുസ്തകങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നത്. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങള്‍ കിട്ടാനില്ല. മൂന്ന്, ആറ് ക്ലാസുകളിലെ പുസ്തകങ്ങളുടെ അച്ചടി നടന്നിട്ടില്ല. ഇതിനിടെ പുസ്തകങ്ങളുടെ അനധികൃത അച്ചടിയും വിതരണവും വ്യാപകമാണ്. ഇതിനു പിന്നില്‍ വടക്കേ ഇന്ത്യന്‍ പുസ്തക ലോബിയാണെന്ന ആരോപണവും ശക്തമാണ്. ഇതോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വലയുകയാണ്.

എന്‍സിഇആര്‍ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ച വ്യാജ പാഠപുസ്തകങ്ങള്‍ കൊച്ചിയിലെ രണ്ട് പുസ്തകശാലകള്‍ളില്‍ നിന്നുള്ള പരിശോധനയില്‍ കണ്ടെത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്തു. കൊച്ചിയില്‍ പൈറേറ്റഡ് പുസ്തകങ്ങള്‍ വില്‍ക്കുന്നത് പരിശോധിക്കുന്ന ബെംഗളൂരുവിലെ എന്‍സിഇആര്‍ടി ഉദ്യോഗസ്ഥരുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് എന്‍സിഇആര്‍ടി ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തി ഉപഭോക്താവെന്ന വ്യാജേന വിവിധ ബുക്ക് സ്റ്റാളുകളില്‍ നിന്ന് പാഠപുസ്തകങ്ങള്‍ വാങ്ങിയതായി പൊലീസ് പറഞ്ഞു. ഉദ്യോഗസ്ഥര്‍ വാങ്ങിയ പുസ്തകങ്ങളില്‍ പൈറേറ്റഡ് കോപ്പികളാണെന്ന് തെളിഞ്ഞു.

പത്താംക്ലാസ് മാത്തമാറ്റിക്സ്, ഡെമോക്രാറ്റിക് പൊളിറ്റിക്സ്, സോഷ്യല്‍ സയന്‍സ്, കണ്ടംപററി ഇന്ത്യ എന്നീ പാഠപുസ്തകങ്ങളാണ് പുസ്തക സ്റ്റാളുകളില്‍ നിന്ന് വിറ്റത്. അതുപോലെ, ഒമ്പതാം ക്ലാസിലെ ഇക്കണോമിക്സ്, സോഷ്യല്‍ സയന്‍സ് സമകാലിക പുസ്തകങ്ങളും വ്യാജമാണെന്ന് കണ്ടെത്തി. ബുക്ക് ഷോപ്പിന്റെ ഉടമയ്ക്കെതിരെ വഞ്ചനയ്ക്കും പകര്‍പ്പവകാശ ലംഘനത്തിനും ഞങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബുക്ക്സ്റ്റാളില്‍ നിന്ന് കൂടുതല്‍ പൈറേറ്റഡ് പുസ്തകങ്ങള്‍ വില്‍ക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ക്ക് കടുത്ത ക്ഷാമം; അനധികൃത അച്ചടിയും വിതരണവും വ്യാപകം
ശോഭ സുരേന്ദ്രന്റെ മാനനഷ്ട കേസ്; ദല്ലാള്‍ നന്ദകുമാര്‍ ഇന്ന് ഹാജരാകില്ല

കൊച്ചിയില്‍ നടത്തിയ പരിശോധനയില്‍ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന പൈറേറ്റഡ് പാഠപുസ്തകങ്ങള്‍ കണ്ടെടുത്തു. പകര്‍പ്പവകാശ ലംഘനത്തിനാണ് കേസെടുത്തിരിക്കുന്നത്. പൈറേറ്റഡ് പുസ്തകങ്ങളുടെ വിതരണക്കാരെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് തൃക്കാക്കര പൊലീസ് അറിയിച്ചു. സിബിഎസ്ഇ സ്‌കൂളുകളില്‍ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളുടെ ദൗര്‍ലഭ്യം കാരണം പൈറേറ്റഡ് പാഠപുസ്തകങ്ങള്‍ വിപണിയില്‍ നിറയുന്നതായി പൊലീസ് അറിയിച്ചു.

ഉത്തര്‍പ്രദേശ്, ഹരിയാന, ന്യൂഡല്‍ഹി ഉള്‍പ്പടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാഠപുസ്തകങ്ങള്‍ അച്ചടിച്ചതായി സംശയിക്കുന്നു. ഈ വര്‍ഷം എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളുടെ അച്ചടി വൈകുന്നതിനാല്‍ വിപണിയില്‍ പുസ്തകങ്ങളുടെ ക്ഷാമം രൂക്ഷമാണ്. പൈറേറ്റഡ് പതിപ്പ് വില്‍ക്കുന്നതിലൂടെ ഉയര്‍ന്ന കമ്മീഷനുകളാണ് ബുക്ക് സ്റ്റാളുകളെ ആകര്‍ഷിക്കുന്നത്. പൈറേറ്റഡ് പുസ്തകങ്ങള്‍ക്ക് യഥാര്‍ത്ഥ പുസ്തകങ്ങളില്‍ ഉപയോഗിച്ച വാട്ടര്‍മാര്‍ക്ക് ഇല്ല. കൂടാതെ, പൈറേറ്റഡ് പാഠപുസ്തകങ്ങളുടെ വലുപ്പത്തിലും വ്യത്യാസമുണ്ടെന്ന് പൊലീസ് അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com