മേയർ-ഡ്രൈവർ തർക്കം ; പൊലീസിലുള്ള വിശ്വാസം തുടക്കത്തിലേ നഷ്ടപ്പെട്ടെന്ന് യദു

സത്യസന്ധമായി പൊലീസ് മൊഴിയെടുപ്പ് നടത്തിയില്ലെന്നും യദു ആരോപിക്കുന്നു
മേയർ-ഡ്രൈവർ തർക്കം ; പൊലീസിലുള്ള വിശ്വാസം തുടക്കത്തിലേ നഷ്ടപ്പെട്ടെന്ന് യദു

തിരുവനന്തപുരം: മേയറുമായുള്ള തര്‍ക്കത്തിന് പിന്നാലെ പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടിയില്‍ വിശ്വാസം ഇല്ലെന്ന് കെ എസ് ആര്‍ ടി സി ഡ്രൈവര്‍ യദു. മൊഴിയെടുപ്പ് സത്യസന്ധമായിരുന്നില്ലെന്നും, മേയര്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് വരുത്താനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും യദു ആരോപിച്ചു

പൊലീസിന്റെ നടപടിയില്‍ തുടക്കം മുതല്‍ സംശയമുണ്ട് എന്നതായിരുന്നു യദുവിന്റെ വാദം. കഴിഞ്ഞ ദിവസം കോടതി നിര്‍ദ്ദേശപ്രകാരം യദുവിന്റെ പരാതിയില്‍ കന്‍റോണ്‍മെന്റ് പൊലീസ് മേയര്‍ക്കെതിരെ കേസെടുത്തെങ്കിലും നടപടി എടുക്കുന്നില്ലെന്നാണ് പരാതി. സത്യസന്ധമായി പൊലീസ് മൊഴിയെടുപ്പ് നടത്തിയില്ലെന്നും യദു ആരോപിക്കുന്നു.

മേയര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും, ഇതുവരെ കൈക്കൊണ്ട നടപടി എന്തെന്നും യദു ചോദിച്ചു. തന്നെ തെറ്റുകാരന്‍ ആക്കാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് തുടക്കം മുതല്‍ ഉണ്ടായതെന്നും പൊലീസിലുള്ള വിശ്വാസം തുടക്കത്തിലേ നഷ്ടപ്പെട്ടെന്നും കോടതി വഴി കേസുമായി മുന്നോട്ടു പോകുമെന്നും യദു പറഞ്ഞു.

മേയർ-ഡ്രൈവർ തർക്കം ; പൊലീസിലുള്ള വിശ്വാസം തുടക്കത്തിലേ നഷ്ടപ്പെട്ടെന്ന് യദു
മദ്യപിച്ച് ബില്‍ തുകയായി നല്‍കിയത് കള്ളനോട്ട്; യുവാവിനെ മണിക്കൂറുകള്‍ക്കകം പൊക്കി പൊലീസ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com