മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ്: മുന് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും സ്വത്തുക്കള് ജപ്തി ചെയ്തു

18 കോടിയുടെ സ്വത്തുക്കളാണ് ജപ്തി ചെയ്തത്

dot image

പത്തനംതിട്ട: മൈലപ്ര സര്വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസില് നടപടിയുമായി സഹകരണവകുപ്പ്. മുന് പ്രസിഡന്റിന്റേയും മുന് സെക്രട്ടറിയുടേയും വസ്തുവകകള് ജപ്തി ചെയ്തു. മുന്പ്രസിഡന്റ് ജെറി ഈശോ ഉമ്മന്, മുന് സെക്രട്ടറി ജോഷ്വാ മാത്യു എന്നിവരുടെ സ്വത്തുക്കളാണ് ജപ്തി ചെയ്തത്. 18 കോടിയുടെ സ്വത്തുക്കളാണ് ജപ്തി ചെയ്തത്.

ബാങ്കില് ഈട് വെച്ച വസ്തുക്കള് ഇവര് കൈമാറ്റം ചെയ്യാന് ശ്രമിക്കുന്നുവെന്ന വിവരത്തെ തുടര്ന്നാണ് ജപ്തി നടപടിയെന്ന് സഹകരണ വകുപ്പ് വ്യക്തമാക്കി. ബാങ്ക് മുന് സെക്രട്ടറി ജോഷ്വാ മാത്യുവും മുന് പ്രസിഡണ്ട് ജെറി ഈശോ ഉമ്മനും ബന്ധുക്കളുടെ പേരില് ഉള്പ്പെടെ വായ്പ എടുത്തത് കോടികള് തട്ടിയെന്ന് കണ്ടെത്തിയിരുന്നു.

dot image
To advertise here,contact us
dot image