ബൈക്കപകടം, സഹയാത്രികൻ ഉപേക്ഷിച്ച് പോയി; പത്തനംതിട്ടയിൽ 17കാരന് ദാരുണാന്ത്യം

ബൈക്ക് ഓടിച്ച പത്തനംതിട്ട കുലശേഖര പതി സ്വദേശി സഹദിനെ അപകടത്തിന് ശേഷം ബൈക്കുമായി കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ കസ്റ്റഡിയില്‍ എടുത്തു
ബൈക്കപകടം, സഹയാത്രികൻ ഉപേക്ഷിച്ച് പോയി; പത്തനംതിട്ടയിൽ 17കാരന് ദാരുണാന്ത്യം

പത്തനംതിട്ട: ബൈക്കപകടത്തില്‍ പരിക്കേറ്റ ആളെ വഴിയില്‍ ഉപേക്ഷിച്ച് സഹയാത്രികന്‍. പത്തനംതിട്ട കാരംവേലിയിലാണ് സംഭവമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ 17കാരന്‍ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സുധീഷിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ബൈക്ക് ഓടിച്ച പത്തനംതിട്ട കുലശേഖര പതി സ്വദേശി സഹദിനെ അപകടത്തിന് ശേഷം ബൈക്കുമായി കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ കസ്റ്റഡിയില്‍ എടുത്തു. സുധീഷിനെ സഹദ് വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ സുധീഷ് അപകടസ്ഥലത്ത് വച്ച് മരിച്ചു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അശ്രദ്ധമായി വാഹനം ഓടിച്ച് മരണത്തിനിടയാക്കിയതിന് സഹദിനെതിരെ ആറന്‍മുള പൊലീസ് കേസെടുത്തു. രക്ഷപ്പെടാന്‍ ശ്രമിച്ച സഹദിനെ പരിസരവാസികള്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സഹദ് ലഹരിക്കടത്ത് സംഘത്തിലെ കണ്ണിയാണെന്ന വിവരവും പൊലീസ് നല്‍കുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com