നവകേരള ബസ് വാതിലിന് തകരാര്‍ സംഭവിച്ചിട്ടില്ല, ആരോ സ്വിച്ച് അമര്‍ത്തിയതാണ്: ഗതാഗത മന്ത്രിയുടെ ഓഫീസ്

സ്വിച്ച് ആരോ അബദ്ധത്തില്‍ അമര്‍ത്തിയതാണെന്നും ഇതോടെ ഡോറിന്റെ ഫങ്ഷന്‍ മാറിയതാണെന്നും മന്ത്രിയുടെ ഓഫീസ്
നവകേരള ബസ് വാതിലിന്   തകരാര്‍ സംഭവിച്ചിട്ടില്ല, ആരോ സ്വിച്ച് അമര്‍ത്തിയതാണ്: ഗതാഗത മന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: നവകേരള ബസ്സിന്റെ വാതിലിന് മെക്കാനിക്കല്‍ തകരാറൊന്നും ഇല്ലായിരുന്നുവെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ്. ബസ്സിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ അമര്‍ത്തിയതാണെന്നും ഇതോടെ ഡോറിന്റെ ഫങ്ഷന്‍ മാറിയതാണെന്നും മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

ഡ്രൈവര്‍മാരുടെ പരിചയക്കുറവാണ് പ്രശ്‌നം പരിഹരിക്കാന്‍ തടസമായത്. ബസിന്റെ ഡോറിന് ഇതുവരെ യാതൊരു തകരാറും ഉണ്ടായിട്ടില്ലെന്നും വിശദീകരണമുണ്ട്. ആദ്യ സര്‍വീസ് ആരംഭിച്ച് കുറച്ചുസമയത്തിനകമാണ് വാതിലിന്റെ പ്രവര്‍ത്തനത്തില്‍ പ്രശ്‌നം നേരിട്ടത്.

വാതിലിന് തകരാര്‍ സംഭവിച്ചതാണെന്ന് കരുതി നവകേരള ബസ് ഗ്യാരേജില്‍ കയറ്റി പ്രശ്നം പരിഹരിക്കുകയും ചെയ്തു. ബത്തേരി ഗ്യാരേജിലാണ് ബസ് കയറ്റിയത്. പ്രശ്നം പരിഹരിച്ചതിന് ശേഷം യാത്ര തുടര്‍ന്നു. കോഴിക്കോട് നിന്നാണ് ബസ്സിന്റെ ആദ്യ സര്‍വീസ് ആരംഭിച്ചത്.

കോഴിക്കോട്-ബെംഗളൂരു റൂട്ടിലാണ് 'നവകേരള ബസ്' സര്‍വീസ് നടത്തുന്നത്. പുലര്‍ച്ചെ നാലിന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് 11.30-ന് ബെംഗളൂരുവിലെത്തും. ഉച്ചയ്ക്ക് 2.30-ന് ബെംഗളൂരുവില്‍നിന്ന് യാത്രയാരംഭിച്ച് രാത്രി 10-ന് കോഴിക്കോട്ട് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര സമയം ക്രമീകരിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com