ബാലരാമപുരത്ത് വീടിനോട് ചേര്‍ന്നുള്ള ഫര്‍ണിച്ചര്‍ കേന്ദ്രത്തില്‍ തീപിടിത്തം

ആറു യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഭവസ്ഥലത്തെത്തി.
ബാലരാമപുരത്ത് വീടിനോട് ചേര്‍ന്നുള്ള ഫര്‍ണിച്ചര്‍ കേന്ദ്രത്തില്‍ തീപിടിത്തം

തിരുവനന്തപുരം: ബാലരാമപുരത്ത് ഫര്‍ണിച്ചര്‍ കേന്ദ്രത്തിന് തീപിടിച്ചു. പഴയ ഫര്‍ണിച്ചര്‍ വസ്തുക്കള്‍ ശേഖരിച്ചു സൂക്ഷിക്കുന്ന കേന്ദ്രത്തിനാണ് തീപിടിച്ചത്. വീടിനോട് ചേര്‍ന്നായിരുന്നു കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. ആറു യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഭവസ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമായിട്ടില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com