കുറ്റിപ്പുറത്തു മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ഇന്ന് വൈകിട്ട് 4 മണിയോടെ കുറ്റിക്കാടുകൾക്ക് തീ പിടിച്ചിരുന്നു.

dot image

മലപ്പുറം: കുറ്റിപ്പുറത്തു മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം മഞ്ചാടിക്ക് സമീപം കുറ്റിക്കാട്ടിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് വൈകിട്ട് 4 മണിയോടെ കുറ്റിക്കാടുകൾക്ക് തീ പിടിച്ചിരുന്നു.

ഫയർ ഫോഴ്സും പൊലീസും ചേർന്ന് തീ അണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി.

dot image
To advertise here,contact us
dot image