നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; യുവതിയുടെ ആരോഗ്യനില മോശമായി തുടരുന്നു

നാളെ രാവിലെ ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം കസ്റ്റഡി അപേക്ഷ നല്‍കാനാണ് പൊലീസിന്റെ നീക്കം
നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; യുവതിയുടെ ആരോഗ്യനില മോശമായി തുടരുന്നു

കൊച്ചി: പനമ്പിള്ളിനഗറില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ മാതാവായ യുവതിയുടെ ആരോഗ്യനില മോശമായി തുടരുന്നു. ആന്തരികാവയവങ്ങളില്‍ അണുബാധയുള്ളതിനാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാളെ രാവിലെ ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം കസ്റ്റഡി അപേക്ഷ നല്‍കാനാണ് പൊലീസിന്റെ നീക്കം.

വെള്ളിയാഴ്ചയാണ് വീടിന്റെ ശുചിമുറിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ യുവതി കുഞ്ഞിനെ കൊലപ്പെടുത്തി റോഡിലേക്ക് വലിച്ചെറിഞ്ഞത്. കഴിഞ്ഞ ദിവസം യുവതിയെ റിമാന്‍ഡ് ചെയ്തിരുന്നു. ഈ മാസം 18 വരെയാണ് യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. മജിസ്‌ട്രേറ്റ് ആശുപത്രിയില്‍ എത്തിയാണ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്.

യുവതിയുടെ മൊഴി സംബന്ധിച്ചും യുവതിയുടെ സുഹൃത്തിനെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തുമെന്നും കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കാനില്ലെന്നും കമ്മീഷണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. കുഞ്ഞ് കരഞ്ഞാല്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയിരുന്നു. എട്ട് മണിയോടെ അമ്മ വാതിലില്‍ മുട്ടിയപ്പോള്‍ പരിഭ്രാന്തിയിലായി. കയ്യില്‍ കിട്ടിയ കവറില്‍ പൊതിഞ്ഞ് കുഞ്ഞിനെ താഴേക്ക് വലിച്ചെറിയുകയായിരുന്നു. ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ചെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com