മലയാളി ഗൾഫിൽ മരിച്ചിട്ട് 12 ദിവസം; ആശുപത്രി ബില്ലടച്ചില്ല, മൃതദേഹം നാട്ടിലെത്തിക്കാനാകാതെ കുടുംബം

മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാരുകളുടെയും പ്രവാസി സംഘടനകളുടെയും സഹായം തേടുകയാണ് ഈ കുടുംബം

dot image

ഗുരുവായൂർ : ദുബായിൽ മരിച്ച ഗൃഹനാഥന്റെ മൃതദേഹം കാത്ത് 12 ദിവസമായി ഭാര്യയും മക്കളും കാത്തിരിക്കുന്നു. കാരക്കാട് വള്ളിക്കാട്ടുവളപ്പിൽ സുരേഷ്കുമാർ (59) ആണ് ദുബായിലെ സൗദി ജർമൻ ഹോസ്പിറ്റലിൽ മരിച്ചത്. ഏപ്രിൽ 22നാണ് സുരേഷ്കുമാർ മരിച്ചത്. ബിൽ അടയ്ക്കാൻ ബാക്കിയുള്ളതിനാൽ ആശുപത്രിയിൽ നിന്നു മൃതദേഹം വിട്ടുകിട്ടിയിട്ടില്ലെന്നാണ് വിവരം.

ദുബായിൽ വാഹനം ഓടിച്ചിരുന്ന സുരേഷ്കുമാർ ഏപ്രിൽ 5നാണ് പനിയെ തുടർന്നു സുഹൃത്തിനൊപ്പം ആശുപത്രിയിലെത്തിയത്. വൈകാതെ ന്യൂമോണിയ സ്ഥിരീകരിച്ചു. സംസാരിക്കാൻ കഴിയാതെ 14 ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞു. ആശുപത്രിയിൽ പോകുന്നതിനു മുൻപ് സുരേഷ്കുമാർ വീട്ടിലേക്ക് വിളിച്ചിരുന്നു.

രണ്ടാഴ്ച കഴിഞ്ഞാൽ നാട്ടിൽ എത്തുമെന്ന് മകളോട് പറഞ്ഞിരുന്നത്. സുരേഷ്കുമാറിന്റെ ഭാര്യ സുപ്രിയ പല പ്രവാസി സംഘടനകളെയും അറിയിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാരുകളുടെയും പ്രവാസി സംഘടനകളുടെയും സഹായം തേടുകയാണ് ഈ കുടുംബം.

'ആദ്യം ഡാം ശക്തിപ്പെടുത്തണം'; മുല്ലപ്പെരിയാര് വിഷയത്തില് സുപ്രീംകോടതിയില് തമിഴ്നാട്
dot image
To advertise here,contact us
dot image