പേനയെടുക്കാന്‍ മേശവലിപ്പില്‍ കയ്യിട്ടു; കിട്ടിയത് പെരുമ്പാമ്പിന്‍ കുഞ്ഞിനെ, വീഡിയോ

പത്തനംതിട്ട കോന്നിയിലെ ഒരു പ്രൈവറ്റ് സ്ഥാപനത്തിലാണ് സംഭവം
പേനയെടുക്കാന്‍ മേശവലിപ്പില്‍ കയ്യിട്ടു; കിട്ടിയത് പെരുമ്പാമ്പിന്‍ കുഞ്ഞിനെ, വീഡിയോ

പത്തനംതിട്ട: പേനയെടുക്കാന്‍ ഓഫീസിലെ മേശവലിപ്പില്‍ കയ്യിട്ടപ്പോള്‍ കിട്ടിയത് പെരുമ്പാമ്പിന്‍ കുഞ്ഞിനെ. പത്തനംതിട്ട കോന്നിയിലെ ഒരു പ്രൈവറ്റ് സ്ഥാപനത്തിലാണ് സംഭവം.

സ്ഥാപനത്തിലെ ജീവനക്കാരനാണ് അനുഭവമുണ്ടായത്. പേനയെടുക്കുന്നതിനായി മേശവലിപ്പില്‍ നോക്കുന്നതിനിടെയാണ് പെരുമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടത്. ഉടന്‍ തന്നെ വിവരം വനം വകുപ്പ് സ്‌ട്രൈക്കിങ് ഫോഴ്‌സിനെ അറിയിച്ചു. കുഞ്ഞനാണെങ്കിലും വളരെ സൂഷ്മതയോടെ വനപാലകര്‍ പാമ്പിന്‍ കുഞ്ഞിനെ കുപ്പിയിലാക്കി.

സ്ഥാപനത്തില്‍ പിന്‍വശത്ത് ചതുപ്പ് നിലമാണ് ഇവിടെ നിന്ന് കയറിയതാകാം പാമ്പെന്നാണ് കരുതുന്നത്. ചതുപ്പിന് സമീപത്ത് നിന്നും ഇതിന് മുമ്പും പെരുമ്പാമ്പുകളെ വനപാലകര്‍ പിടികൂടിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com