'ഡ്യൂട്ടിക്ക് പോയി, പിന്നീട് വിവരം ഒന്നുമില്ല'; പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി, ദുരൂഹത

ഷാജിയെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യയാണ് പരാതി നല്കിയത്.

dot image

എറണാകുളം: ഡ്യൂട്ടിയ്ക്ക് പോയ പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഷാജി പോളിനെയാണ് കാണാതായത്. ഷാജിയെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യയാണ് പരാതി നല്കിയത്.

കഴിഞ്ഞ ദിവസം ജോലിക്കായി കോതമംഗലം സ്റ്റേഷനിലേക്ക് പുറപ്പെട്ടതായിരുന്നു ഷാജി. പിന്നീട് ഷാജിയെ പറ്റി ഒരു വിവരവും ലഭിച്ചില്ല. തുടര്ന്ന് പരിഭ്രാന്തിയിലായ കുടുംബം പൊലീസില് പരാതി നല്കുകയായിരുന്നു.

dot image
To advertise here,contact us
dot image