ഇടുക്കിയില്‍ വോട്ടിങ് ശതമാനത്തില്‍ കുറവ്; കൂട്ടിയും കിഴിച്ചും മുന്നണികൾ

വോട്ടിങ് ശതമാനത്തിലെ കുറവ് യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ
ഇടുക്കിയില്‍ വോട്ടിങ്  ശതമാനത്തില്‍ കുറവ്; കൂട്ടിയും കിഴിച്ചും മുന്നണികൾ

ഇടുക്കി: 2019ലെ അപേക്ഷിച്ച് ഇടുക്കിയിൽ ഇത്തവണ വോട്ടിങ് ശതമാനത്തിൽ ഗണ്യമായ കുറവ്. വോട്ടിങ് ശതമാനത്തിലെ കുറവ് യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ. എന്നാൽ ഒരു വോട്ട് പോലും പാഴായിട്ടില്ലെന്നാണ് യുഡിഎഫ് വ്യക്തമാക്കുന്നത്. വോട്ടിങ് ശതമാനത്തിൽ കുറവ് ഉണ്ടാകുമ്പോൾ തോട്ടം മേഖലയിലെ വോട്ടിലാണ് മുന്നണികൾ പ്രതീക്ഷ വയ്ക്കുന്നത്.

മുൻപ് നടന്ന തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി ആവേശകരമായ തിരഞ്ഞെടുപ്പ് പ്രചാരണം മൂന്ന് മുന്നണികളും കാഴ്ചവെച്ചെങ്കിലും വോട്ടിങ് ശതമാനത്തിൽ അത് കാര്യമായി പ്രതിഫലിച്ചില്ല. എന്നാൽ വോട്ടിങ് ശതമാനത്തിൽ ഉണ്ടായ കുറവ് മുന്നണികളെ ആശങ്കയിലാഴ്ത്തുന്നുമുണ്ട്. ഏറ്റവും ഒടുവിൽ ലഭ്യമാകുന്ന വിവരം വെച്ച് 70 ശതമാനത്തിൽ താഴെയാണ് ഇടുക്കിയിലെ വോട്ടിങ്.

വോട്ട് ശതമാനം കുറഞ്ഞത് ഇടതുപക്ഷത്തിന്റെ അനുകൂല സാഹചര്യമെന്നാണ് എൽഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തോട്ടം മേഖലയിൽ അടക്കം എൽഡിഎഫ് വോട്ടുകൾ കൃത്യമായി പോൾ ചെയ്തു എന്നും നേതൃത്വം പറയുന്നു. എന്നാൽ പാർട്ടിയുടെ ഒരു വോട്ട് പോലും പാഴായിട്ടില്ലെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ.

2014 എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ് വിജയിക്കുമ്പോൾ 2019നെ അപേക്ഷിച്ച വോട്ടിങ് ശതമാനം കൂടുതലായിരുന്നു എന്നാണ് യുഡിഎഫ് പറയുന്നത്. അതിനായി ചൂണ്ടിക്കാണിക്കുന്നത് മൂവാറ്റുപുഴ, കോതമംഗലം നിയമസഭ നിയോജകമണ്ഡലങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന വോട്ട് ശതമാനമാണ്. എന്നാൽ തോട്ടം മേഖലയായ ഉടുംബൻചോല, ദേവികുളം, പീരുമേട് തുടങ്ങിയ നിയോജക മണ്ഡലങ്ങളിലെ വോട്ടും ശതമാനവും കേരള കോൺഗ്രസിൻറെ മുന്നണി പ്രവേശനവും ആണ്.

ഇടതുപക്ഷത്തിന് ആത്മവിശ്വാസം പകരുന്ന വോട്ട് ശതമാനം കുറഞ്ഞത് എൻഡിഎക്കും വലിയ വെല്ലുവിളിയാണ്. മുന്നണി ധാരണപ്രകാരം ബിഡിജെഎസ് കഴിഞ്ഞതവണ മത്സരിക്കുമ്പോൾ 80,000ത്തോളം വോട്ട് നേടിയിരുന്നു. ഇത് നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ എൻഡിഎയ്ക്കും ബിഡിജെയ്സിനും കനത്ത തിരിച്ചടിയാകും ഇടുക്കിയിൽ ഉണ്ടാവുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com