ശ്രീനാരായണ ഗുരുവിന്‍റെ പ്രതിഷ്ഠ മാറ്റുന്നതിനെ ചൊല്ലി സംഘർഷം; പ്രതിഷേധിച്ച് പ്രാർത്ഥനാ യജ്ഞം

നാളെയ്ക്കകം പ്രതിഷ്ഠ മാറ്റണമെന്നാണ് കോടതി നിർദ്ദേശം.
ശ്രീനാരായണ ഗുരുവിന്‍റെ പ്രതിഷ്ഠ മാറ്റുന്നതിനെ ചൊല്ലി സംഘർഷം; പ്രതിഷേധിച്ച് പ്രാർത്ഥനാ യജ്ഞം

ആലപ്പുഴ: ആലപ്പുഴ വളഞ്ഞവഴി എസ്എൻ കവലയിൽ ഗുരുദേവ പ്രതിഷ്ഠ മാറ്റുന്നതിനെ ചൊല്ലി സംഘർഷം. ഹെെക്കോടതി നിർദ്ദേശ പ്രകാരം ലേലം ചെയ്ത ഭൂമിയിൽ നിന്ന് പ്രതിഷ്ഠ മാറ്റുന്നതിനെ വിശ്വാസികൾ എതിർത്തു. പ്രതിഷ്ഠക്കായി നീക്കിവെച്ച 3 സെൻ്റ് സ്ഥലത്തേക്ക് മാറ്റാൻ ഒരുങ്ങുമ്പോഴായിരുന്നു എതിർപ്പ്. നാളെയ്ക്കകം പ്രതിഷ്ഠ മാറ്റണമെന്നാണ് കോടതി നിർദ്ദേശം.

ഹൈകോടതി നിയോഗിച്ച റിസീവറുടെ സാന്നിധ്യത്തിലായിരുന്നു മാറ്റം. നിക്ഷേപ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർ നൽകിയ കേസിനെ തുടർന്നാണ് 8 സെൻ്റ് വസ്തു ലേലം ചെയ്തത്. 100 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പാണ് നടന്നത്. പൊലീസ് സ്ഥലത്ത് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. പ്രതിഷ്ഠ മാറ്റുന്നതിൽ പ്രതിഷേധിച്ച് വിശ്വാസികൾ സ്ഥലത്ത് പ്രാർത്ഥനാ യജ്ഞം തുടങ്ങി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com