'ഇന്നും കറൻ്റില്ല, പേപ്പർ എങ്ങനെ നോക്കും?', എസ്എസ്എൽസി മൂല്യനിർണയ ക്യാമ്പ് ബഹിഷ്കരിച്ച് അധ്യാപകർ

തുടർച്ചയായി മൂന്നാം ദിവസവും കറൻ്റില്ല
'ഇന്നും കറൻ്റില്ല, 
പേപ്പർ എങ്ങനെ നോക്കും?', എസ്എസ്എൽസി മൂല്യനിർണയ ക്യാമ്പ് ബഹിഷ്കരിച്ച് അധ്യാപകർ

ആലപ്പുഴ: കറൻ്റില്ലാത്തതിനാൽ ആലപ്പുഴയിലെ എസ്എസ്എൽസി മൂല്യനിർണയ ക്യാമ്പ് ബഹിഷ്കരിച്ച് അധ്യാപകർ. ആലപ്പുഴ സെൻ്റ് ആൻ്റണീസ് സ്കൂളിൽ പ്രവർത്തിക്കുന്ന എസ്എസ്എൽസി മൂല്യനിർണയ ക്യാമ്പിലാണ് അധ്യാപകരുടെ പ്രതിഷേധം. കടുത്ത വേനൽ ചൂടുള്ളതിനാൽ കറൻ്റില്ലാത്ത സാഹചര്യത്തിൽ ഉത്തര കടലാസ് നോക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യാപകർ പ്രതിഷേധിച്ചത്. ക്യാമ്പിൽ നിന്ന് പുറത്ത് ഇറങ്ങി നിന്നായിരുന്നു പ്രതിഷേധം.

തുടർച്ചയായി മൂന്നാം ദിവസവും കറൻ്റില്ല എന്നാണ് അധ്യാപകർ പറയുന്നത്. ഈ മാസം 3നാണ് ബയോളജി, കെമിസ്ട്രി വിഷയങ്ങളുടെ മൂല്യനിർണയ ക്യാംപ് തുടങ്ങിയത്. മിക്കദിവസവും കറൻ്റില്ല. കഴിഞ്ഞ 3 ദിവസമായി രാവിലെ 10 മുതൽ 5 വരെ കറൻ്റ് കിട്ടുന്നില്ല. ഇതാണ് ക്യാംപ് ബഹിഷ്കരണത്തിലേക്ക് നയിച്ചത് എന്നും അധ്യാപകർ പറഞ്ഞു.

ഇലക്ട്രിക് ലൈനുകൾ മാറ്റുന്ന ജോലി നടക്കുന്നതാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്നാണ് കെഎസ്ഇിബിയുടെ വിശദീകരണം. എന്നാൽ ബദൽ സംവിധാനം ഒരുക്കേണ്ട ജില്ലാ വിദ്യാഭ്യാസ ഓഫീസ് അത് ചെയ്തു നൽകുന്നില്ലെന്നാണ് അധ്യാപകരുടെ പരാതി.

'ഇന്നും കറൻ്റില്ല, 
പേപ്പർ എങ്ങനെ നോക്കും?', എസ്എസ്എൽസി മൂല്യനിർണയ ക്യാമ്പ് ബഹിഷ്കരിച്ച് അധ്യാപകർ
കുടുംബ സ്വത്ത് എഴുതി നൽകിയില്ല; കാമുകിയുടെ മുഖത്തും വായിലും മുളകുപൊടി എറിഞ്ഞ് യുവാവ്: അറസ്റ്റ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com