'ഇത് ഇവിടെങ്ങും നിക്കില്ല മോനേ...'; സ്വർണവില വീണ്ടും കൂടി

ഇന്നലെയും ഇന്നുമായി 360 രൂപയാണ് പവന് കൂടിയത്
'ഇത് ഇവിടെങ്ങും നിക്കില്ല മോനേ...'; സ്വർണവില വീണ്ടും കൂടി

തിരുവനന്തപുരം: സ്വർണവില വീണ്ടും കൂടി. പവന് 80 രൂപ കൂടി ഇന്ന് ഒരു പവൻ സ്വർണത്തിന് 52,880 രൂപയായി. ഗ്രാമിന് 10 രൂപയുടെ വർദ്ധനയാണ് ഉണ്ടായത്. ഇന്നലെയും ഇന്നുമായി 360 രൂപയാണ് പവന് കൂടിയത്. ഇന്നലെ രണ്ട് തവണ സ്വർണവില കൂടിയിരുന്നു. ആദ്യം 80ഉം രണ്ടാമത് 200 രൂപയുമാണ് ഇന്നലെ കൂടിയത്.

ആഗോള വിപണിയില്‍ സ്വര്‍ണവില വര്‍ധിച്ചതാണ് സ്വർണ വില വര്‍ധിക്കാനുള്ള കാരണം. ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്.

സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിലും സ്വർണ വില കുതിച്ച് ഉയരുമെന്ന് തന്നെയാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.

'ഇത് ഇവിടെങ്ങും നിക്കില്ല മോനേ...'; സ്വർണവില വീണ്ടും കൂടി
കോഴിക്കോട് - അ​ഗത്തി വിമാന സർവീസ് 'ഓൺ'; ടിക്കറ്റ് നിരക്ക് ഇങ്ങനെ

Related Stories

No stories found.
logo
Reporter Live
www.reporterlive.com