പാനൂര്‍ ബോംബ് സ്‌ഫോടനം; ഒളിവിൽ കഴിയുന്ന പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

വടകരയിലെ എല്ലാ പൊതുയോഗങ്ങളിലും അക്രമ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കണമെന്ന് നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്
പാനൂര്‍ ബോംബ് സ്‌ഫോടനം; ഒളിവിൽ കഴിയുന്ന പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

കണ്ണൂർ : പാനൂരിലെ ബോംബ് സ്ഫോടനത്തിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി തിരിച്ചിൽ വ്യാപകമാക്കി പൊലീസ്. പ്രധാന സൂത്രധാരൻ ഉൾപ്പെടെ രണ്ട് പേരാണ് ഒളിവിൽ കഴിയുന്നത്. അറസ്റ്റ് ചെയ്ത പ്രതികളിൽ നിന്നും ഒളിവിൽ കഴിയുന്നവരെ പിടികൂടാൻ കഴിയുന്ന സൂചനകൾ ലഭിച്ചതായാണ് വിവരം. അതേസമയം വിഷയം മണ്ഡലത്തിൽ പരമാവധി ചർച്ചയാക്കാനാണ് UDF ഒരുങ്ങുന്നത്. ബോംബ് നിർമ്മാണത്തിൻ്റെ പ്രധാന ആസൂത്രകൻ ഉൾപ്പെടെ രണ്ട് പേരാണ് ഒളിവിലുള്ളത്. 10 പേരടങ്ങുന്നതായിരുന്നു സംഘം. അതിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർ ചികിത്സയിലാണ്. നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ളവരെ പിടികൂടാനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ്.

ഷിജാലും അക്ഷയുമാണ് ഒളിവിലുള്ളത്. പിടിയിലായവരിൽ നിന്നും ഒളിവിലുള്ളവരെ കുറിച്ച് ചില സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അധികം വൈകാതെ മുഴുവൻ പ്രതികളെയും പിടികൂടാൻ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അതേസമയം തിരഞ്ഞെടുപ്പിൽ ബോംബ് സ്ഫോടനം സജീവ ചർച്ചയാക്കി നിലനിർത്താനാണ് യുഡിഎഫ് ശ്രമം.

വടകരയിലെ എല്ലാ പൊതുയോഗങ്ങളിലും അക്രമ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കണമെന്ന് നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കെ കെ ശൈലജയ്ക്ക് അനുകൂലമാകാനിടയുള്ള വനിതാ വോട്ടർമാരുടെ വോട്ടുകൾ അക്രമ രാഷ്ട്രീയം ചർച്ചയാക്കുന്നതിലൂടെ കുറയ്ക്കാൻ കഴിയുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. ടിപി കേസിനോടൊപ്പം പാനൂരിലെ ബോംബ് സ്ഫോടനവും വടകരയിൽ യുഡിഎഫ് ചർച്ചയാക്കുമ്പോൾ പ്രതിരോധത്തിലാവുന്നത് ഇടതുപക്ഷമാണ്. പ്രതികളുടെ പ്രത്യക്ഷ രാഷ്ട്രീയ ബന്ധം തിരിച്ചടിയാകുമോ എന്ന ആശങ്ക ഇടതുപക്ഷത്തിനുമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com