അടുക്കളയിലെ പാചകവാതക സിലിണ്ടർ തുറന്നിട്ട് യുവാവ് തൂങ്ങി മരിച്ചു

കട്ടിലിൽ പൊള്ളലേറ്റ നിലയിലായിരുന്നു ജോൺസൻ്റെ മൃതദേഹം ഉണ്ടായിരുന്നത്

dot image

മുവാറ്റുപുഴ: വീട്ടുനുള്ളിൽ പാചകവാതക സിലിണ്ടർ തുറന്നിട്ടതിന് ശേഷം യുവാവ് തൂങ്ങിമരിച്ചു. മുവാറ്റുപുഴ കല്ലൂർക്കാട് കുളങ്ങാട്ടുപാറ കോട്ടയിൽ ജോൺസനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിലുണ്ടായിരുന്ന ഭാര്യയും കുഞ്ഞും പുറത്തിറങ്ങിയ സമയം നോക്കി വാതിലടച്ച് അടുക്കളയിലെ പാചകവാതക സിലിണ്ടർ തുറന്നിട്ട ശേഷം ജോൺസൺ തൂങ്ങി മരിക്കുകയായിരുന്നു. കട്ടിലിൽ പൊള്ളലേറ്റ നിലയിലായിരുന്നു ജോൺസൻ്റെ മൃതദേഹം ഉണ്ടായിരുന്നത്.

കല്ലൂർക്കാട് നിന്ന് അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. മൃതദേഹത്തിൽ കഴുത്തിൽ കുരുക്കുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നടത്തി.

(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)

വീണ്ടും ട്രെയിനില് ടിടിഇക്ക് നേരെ ആക്രമണം; ആക്രമിച്ചത് ഭിക്ഷക്കാരന്, ഓടി രക്ഷപ്പെട്ടു
dot image
To advertise here,contact us
dot image