ശരത് ലാലിന്റെ സഹോദരി അമൃത വിവാഹിതയായി; കൈപിടിച്ച് മുകേഷ്, മുന്നില്‍ നിന്ന് നടത്തി യൂത്ത് കോണ്‍ഗ്രസ്

വരന്റെ കൈപിടിച്ച് കതിര്‍മണ്ഡപത്തിലെത്തിച്ചത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആയിരുന്നു.
ശരത് ലാലിന്റെ സഹോദരി അമൃത വിവാഹിതയായി; കൈപിടിച്ച് മുകേഷ്, മുന്നില്‍ നിന്ന് നടത്തി യൂത്ത് കോണ്‍ഗ്രസ്

കാഞ്ഞങ്ങാട്: പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെ സഹോദരി അമൃത വിവാഹിതയായി. കാസര്‍കോട് ചെങ്കള മാണി മൂലയിലെ കെ നാരായണന്‍ മണിയാണിയുടെയും എം നാരായണിയുടെയും മകന്‍ എം മുകേഷ് കുമാറാണ് വരന്‍. സഹോദരന്റെ അസാന്നിധ്യം അറിയിക്കാതെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍നിരയില്‍ നിന്നായിരുന്നു അമൃതയുടെയും മുകേഷിന്റെ വിവാഹം നടത്തിയത്.

വരന്റെ കൈപിടിച്ച് കതിര്‍മണ്ഡപത്തിലെത്തിച്ചത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആയിരുന്നു. കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരനും മണ്ഡപത്തിലുണ്ടായിരുന്നു. ശരത് ലാലിന്റെ ഫോട്ടോയും കാഞ്ഞങ്ങാട്ടെ ഓഡിറ്റോറിയത്തില്‍ കതിര്‍മണ്ഡപത്തില്‍ ഉണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കെ എസ് ശബരിനാഥ്, റിജില്‍ മാക്കുറ്റി, ജോമോന്‍ ജോസ് തുടങ്ങിയവരും ചടങ്ങുകള്‍ കഴിയുന്നവതുവരെ അവിടെയുണ്ടായിരുന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അടക്കം നിരവധി നേതാക്കളും വിവാഹത്തില്‍ പങ്കെടുത്തു.

ശരത് ലാലിന്റെ സഹോദരി അമൃത വിവാഹിതയായി; കൈപിടിച്ച് മുകേഷ്, മുന്നില്‍ നിന്ന് നടത്തി യൂത്ത് കോണ്‍ഗ്രസ്
മണിപ്പൂരില്‍ കേന്ദ്രം പിന്തുണ നല്‍കിയത് അക്രമകാരികള്‍ക്ക്; മുഖ്യമന്ത്രി

വിവാഹത്തിന് ശേഷം വധു-വരന്മാര്‍ കല്ല്യാട്ടെ സ്മൃതി കുടീരത്തിലെത്തി പ്രാര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അമൃതയുടെ വിവാഹ വിവരം പങ്കുവെച്ച് കുറിപ്പെഴുതിയിരുന്നു. കൃപേഷും ശരത് ലാലും മുന്നില്‍ നിന്ന് നടത്തേണ്ട മംഗള കര്‍മ്മമായിരുന്നുവെന്ന് തുടങ്ങുന്ന കുറിപ്പില്‍ സിപിഐമ്മിനെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com