കുരുക്കഴിയാതെ വിജയ്‌യുടെ ജനനായകൻ, അടുത്ത സിനിമയിലേക്ക് കടന്ന് എച്ച് വിനോദ്; നായകൻ സൂര്യ?

ജനനായകന്റെ റിലീസ് വൈകുന്നതിന് പിന്നാലെ തന്റെ അടുത്ത സിനിമയുടെ പണിപ്പുരയിലേക്ക് കടക്കുകയാണ് എച്ച് വിനോദ്

കുരുക്കഴിയാതെ വിജയ്‌യുടെ ജനനായകൻ, അടുത്ത സിനിമയിലേക്ക് കടന്ന് എച്ച് വിനോദ്; നായകൻ സൂര്യ?
dot image

വിജയ് നായകനായി എത്തുന്ന തമി‍ഴ് ചിത്രം ‘ജന നായകന്’ പ്രദർശനാനുമതി ലഭിക്കാത്തിൽ ഏറെ നിരാശയിലാണ് ആരാധകർ. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്. എച്ച് വിനോദ് ആണ് സിനിമ സംവിധാനം ചെയ്യന്നത്. ഇപ്പോഴിതാ ജനനായകന്റെ റിലീസ് വൈകുന്നതിന് പിന്നാലെ തന്റെ അടുത്ത സിനിമയുടെ പണിപ്പുരയിലേക്ക് കടക്കുകയാണ് എച്ച് വിനോദ്.

Also Read:

സൂര്യയ്ക്ക് ഒപ്പമാണ് എച്ച് വിനോദ് അടുത്ത സിനിമ ഒരുക്കുന്നത് എന്നാണ് റിപ്പോർട്ട്. നിലവിലെ സൂര്യയുടെ തിരക്കുകൾ പൂർത്തിയായാൽ ഉടൻ എച്ച് വിനോദ് സിനിമയിലേക്ക് നടൻ കടക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, ജനനായകൻ നേരിട്ട സെൻസർ കുരുക്കുകൾ ഇതുവരെ അഴിക്കാൻ സാധിച്ചിട്ടില്ല. ചിത്രം കഴിഞ്ഞ ദിവസം റിവൈസിംഗ് കമ്മിറ്റിയിലെ അംഗങ്ങൾ കണ്ടു എന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ഇലക്ഷന് ശേഷം മെയ് മാസത്തിൽ സിനിമ പുറത്തിറക്കാൻ സാധിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ വിശ്വാസം. വിജയ്‌യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകൻ, രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം.

ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു. സിനിമയ്ക്ക് 'യു/എ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

Content Highlight: Vijay film Jananayagan release still in trouble, h vinoth moves to another project with suriya in lead

dot image
To advertise here,contact us
dot image