ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം

ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം.
ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം

വൈക്കം: ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം. വൈക്കം ടിവി പുരം ശ്രീരാമ ക്ഷേത്രത്തിലാണ് ആന രണ്ടാം പാപ്പാനെ ചവിട്ടികൊന്നത്. ചങ്ങനാശേരി സ്വദേശിയായ ഇരുപത്തഞ്ചുകാരനായ സാമിച്ചനെയാണ് ആന ആക്രമിച്ചത്. തിടമ്പേറ്റിയതിന് പിന്നാലെ പ്രകോപിതയായ തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് പാപ്പാനെ ആക്രമിച്ചത്.

ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com