പട്ടാമ്പിയില് യുവാവും യുവതിയും തീവണ്ടി തട്ടി മരിച്ച നിലയില്

പട്ടാമ്പി റെയില്വേ സ്റ്റേഷനും കാരക്കാട് റെയില്വേ സ്റ്റേഷനുമിടയിലാണ് സംവം

dot image

പട്ടാമ്പി: പട്ടാമ്പി റെയില്വേ സ്റ്റേഷനും കാരക്കാട് റെയില്വേ സ്റ്റേഷനുമിടയില് കീഴായൂര് രണ്ടാം കട്ടിയില് യുവാവിനേയും യുവതിയേയും തീവണ്ടി തട്ടി മരിച്ച നിലയില് കണ്ടെത്തി. കാസര്കാട് -തിരുവനന്തപുരം വന്ദേഭാരത് തീവണ്ടി കടന്നുപോകവേ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. പശ്ചിമബംഗാള് ജല്പൈ ഗുരി സുലൈ സര്ക്കാരിന്റെ മകന് പ്രദീപ് സര്ക്കാര് (30), വെസ്റ്റ് ബംഗാള് കാദംബരി നോബിന് റോയുടെ മകള് ബിനോട്ടി റോയ് എന്നിവരാണ് മരിച്ചത്.

കാരക്കാട് റെയില്വേ സ്റ്റേഷനടുത്തായാണ് സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പട്ടാമ്പി പൊലീസ് പറഞ്ഞു. മൃതദേഹങ്ങള് പട്ടാമ്പി താലൂക്ക് ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി. തൃത്താലയില് താമസിക്കുന്ന പശ്ചിമബംഗാള് സ്വദേശികളാണെന്നാണ് പ്രാഥമിക വിവരമെന്നും പൊലീസ് പറഞ്ഞു.

കൂടുതല് വിവരങ്ങള് അന്വേഷണത്തില് മാത്രമേ വ്യക്തമാവുകയുള്ളൂ. അപകടത്തെത്തുടര്ന്ന് മൃതദേഹങ്ങള് ട്രാക്കില് കിടന്നതിനാല് ഇന്റര്സിറ്റി എക്സ്പ്രസ്സ് ഒരു മണിക്കൂറോളം വൈകിയാണ് ഓടിയത്.

dot image
To advertise here,contact us
dot image