ആന്റോ ആന്റണിയുടെ പേരും ചിത്രങ്ങളും മറയ്ക്കണം; എല്ഡിഎഫ് പരാതിയില് നിർദേശം

പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച എല്ഡിഎഫിന്റെ പരാതിയിലാണ് നടപടി.

dot image

പത്തനംതിട്ട: യുഡിഎഫ് സ്ഥാനാര്ത്ഥി ആന്റോ ആന്റണിയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിര്മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ പേരും ചിത്രങ്ങളും മറയ്ക്കാന് തിരഞ്ഞെടുപ്പ് സ്ക്വാഡിന് വരണാധികാരിയുടെ നിര്ദേശം. ഇതിനെ ചെലവാകുന്ന തുക ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് ചെലവില് വകയിരുത്തും. പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച എല്ഡിഎഫിന്റെ പരാതിയിലാണ് നടപടി.

മണ്ഡലങ്ങളിലെ 63 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെയും 20 ഫോര് ജി ടവറുകളിലെയും ആന്റോ ആന്റണിയുടെ പേര് മറച്ചുവെക്കണം എന്നായിരുന്നു എല്ഡിഎഫ് ആവശ്യപ്പെട്ടത്. അത് അംഗീകരിച്ചില്ലെങ്കില് തോമസ് ഐസകിന്റെ പേര് കൂടി പ്രദര്ശിപ്പിക്കാന് അനുമതി വേണമെന്നായിരുന്നു ആവശ്യം. എന്നാല് ഈ ആവശ്യം വരണാധികാരി തള്ളി.

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സര്ക്കാര് സംവിധാനങ്ങള് ദുരുപയോഗം ചെയ്തുവെന്ന പരാതിയില് എല്ഡിഎഫ് സ്ഥാനാര്ഥി തോമസ് ഐസക്കിന് നേരത്തെ താക്കീത് നല്കിയിരുന്നു. സര്ക്കാര് പരിപാടികളില് പങ്കെടുക്കരുതെന്നായിരുന്നു വരണാധികാരിയുടെ താക്കീത്. ഡോ. തോമസ് ഐസക്കിന്റെ മുഖാമുഖം പരിപാടിയില് കുടുംബശ്രീ അംഗങ്ങള് നിര്ബന്ധമായും പങ്കെടുക്കണമെന്ന കുന്നന്താനം ഗ്രാമ പഞ്ചായത്ത് സി ഡി എസ് ചെയര്പേഴ്സന്റെ ഓഡിയോ സന്ദേശം വിവാദമായിരുന്നു. പിന്നാലെയായിരുന്നു പരാതി.

dot image
To advertise here,contact us
dot image