മലയാളത്തിന്റെ ഇതിഹാസം; ഒ വി വിജയന്റെ ഓ‍ർമ്മയിൽ

ഇന്ത്യയിലെ എക്കാലത്തെയും മികച്ച കാർട്ടൂണിസ്റ്റുകളിൽ ഒരാൾ കൂടിയായിരുന്നു ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ എന്ന ഒ വി വിജയൻ
മലയാളത്തിന്റെ ഇതിഹാസം; ഒ വി വിജയന്റെ ഓ‍ർമ്മയിൽ

വിഖ്യാത എഴുത്തുകാരൻ ഒ വി വിജയൻറെ ഓർമദിനമാണിന്ന്. വായനക്കാരന്റെ ആസ്വാദനത്തെ നവീകരിച്ച സാഹിത്യകാരൻ, മലയാളനോവൽ സാഹിത്യത്തിൽ പുതു യുഗം തുറന്നിട്ട ഇതിഹാസകാരൻ, ഇങ്ങനെ ഒ വി വിജയന് വിശേഷങ്ങളേറെ. എല്ലാറ്റിനേയും ഉൾക്കൊള്ളുന്ന എഴുത്ത് ശൈലിയാണ് ഒ വി വിജയൻ പിന്തുടർന്നിരുന്നത്. ഇന്ത്യയിലെ എക്കാലത്തെയും മികച്ച കാർട്ടൂണിസ്റ്റുകളിൽ ഒരാൾ കൂടിയായിരുന്നു ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ എന്ന ഒ വി വിജയൻ.

രവി കൂമൻകാവിൽ ബസിറങ്ങിയതോടെ പിറന്നുവീണത് മലയാള സാഹിത്യ ലോകത്തിൻറെ ഇതിഹാസമായിരുന്നു; ഖസാക്കിൻറെ ഇതിഹാസം. സർഗ പ്രവൃത്തിയുടെ വിവിധ മണ്ഡലങ്ങളിൽ വ്യാപരിക്കുമ്പോഴും ഒ വി വിജയൻ മറ്റാർക്കും പിന്തുടരാനാവാത്ത പ്രതിഭയായി മാറി.

ധർമ്മപുരാണം വിവാദത്തിൻറെ കൊടുമുടികൾ താണ്ടിയെങ്കിലും ആഖ്യാനത്തിൽ പുതുപാത വെട്ടിത്തെളിച്ചു. കടൽത്തീരത്ത് എന്ന കഥയിലെ വെള്ളായിയപ്പൻ ഇന്നും മലാളികളുടെ നീറുന്ന ഓർമയാണ്. കരുണാകര ഗുരുവിന് സമർപ്പിച്ച ഗുരുസാഗരം എഴുത്തുകാരൻ കൈവരിച്ച ശാന്തതയുടെ പ്രതീകമായി. മധുരം ഗായതി, പ്രവാചകന്റെ വഴി, തലമുറകൾ എന്നീ നോവലുകളെല്ലാം ദാർശനിക - തത്വ ചിന്തകൾ കൊണ്ടും രാഷ്ട്രീയം കൊണ്ടും ചർച്ചകൾക്കിടയാക്കി. ഒ വി വിജയന്റെ അക്ഷരത്തോടൊപ്പം വരയും പ്രവചനാത്മകമായ ദീർഘവീക്ഷണമുള്ളവയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com