'ഇപ്പോഴും കളിയാക്കുന്നുണ്ട്, പൂജാരിമാരെ ആക്ഷേപിച്ചിട്ടില്ല, മാന്യമായവസ്ത്രം ധരിക്കണമെന്നാണ് പറഞ്ഞത്'

കൈപിടിച്ച് കയറ്റിയവനെ കഴുത്തിന് പിടിച്ച് തള്ളിയിട്ടാണ് എംഎൽഎയും എംപിയുമൊക്കെയാകുന്നത്
'ഇപ്പോഴും കളിയാക്കുന്നുണ്ട്, പൂജാരിമാരെ ആക്ഷേപിച്ചിട്ടില്ല, മാന്യമായവസ്ത്രം ധരിക്കണമെന്നാണ് പറഞ്ഞത്'

ആലപ്പുഴ: രാഷ്ട്രീയത്തിൽ വിജയിക്കണമെങ്കിൽ വിദ്യാഭ്യാസ യോഗ്യതയല്ല പ്രധാനം കോമൺസെൻസാണെന്ന് സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. ഒരു സ്ഥാനത്തെത്തുന്നതിന് മുമ്പ് എംഎൽഎയും എംപിയുമാകണം എന്നാണ് ചിലർക്ക്. കൈപിടിച്ച് കയറ്റിയവനെ കഴുത്തിന് പിടിച്ച് തള്ളിയിട്ടാണ് എംഎൽഎയും എംപിയുമൊക്കെയാകുന്നത്. മലബാർ ദേവസ്വം ബോർഡ് സ്ഥാപിച്ചാൽ ചത്തു പോകും എന്ന് പലരും പറഞ്ഞു. എന്നാൽ സ്ഥാപിച്ചുവെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.

തന്നെക്കുറിച്ച് ഇപ്പോഴും പറയുന്ന ആക്ഷേപം താൻ പൂജാരിമാരെ ആക്ഷേപിച്ചു എന്നതാണ്. തന്നെ ചിലർ ഇപ്പോഴും ജെട്ടി സുധാകരൻ എന്നു വിളിക്കാറുണ്ട്. താൻ പൂജാരിമാരെ ആക്ഷേപിച്ചിട്ടില്ല. ഹിന്ദു വിഭാഗത്തിലെ പുരോഹിതൻമാർ ഒഴികെയുള്ളവർ നല്ല വസ്ത്രമാണ് ധരിക്കുന്നത്. എന്നാൽ ഹിന്ദു പൂജാരിമാർ അടിവസ്ത്രം ധരിക്കണം എന്നല്ല, മാന്യമായ വസ്ത്രം ധരിക്കണമെന്നാണ് പറഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു.

'ഇപ്പോഴും കളിയാക്കുന്നുണ്ട്, പൂജാരിമാരെ ആക്ഷേപിച്ചിട്ടില്ല, മാന്യമായവസ്ത്രം ധരിക്കണമെന്നാണ് പറഞ്ഞത്'
ഇൻഡ്യ റാലി വ്യക്തി കേന്ദ്രീകൃതമല്ല, കെജ്‌രിവാളിൻ്റെ അറസ്റ്റ് ഒരു വിഷയം മാത്രം; ആപ്പിന് പരോക്ഷസന്ദേശം

Related Stories

No stories found.
logo
Reporter Live
www.reporterlive.com